Loading ...

Home health

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ല : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍

മോസ്‌കോ : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്ബെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Related News