Loading ...

Home cinema

ക​ണ്ടം​പ​റ​റി നൃ​ത്ത​രൂ​പ​ത്തി​ന്‍റെ ആ​ചാ​ര്യ​ന്‍ അ​സ്താ​ദ് ദേ​ബൂ അ​ന്ത​രി​ച്ചു

മും​ബൈ: ക​ണ്ടം​പ​റ​റി നൃ​ത്ത​രൂ​പ​ത്തി​ന്‍റെ ആ​ചാ​ര്യ​ന്‍ അ​സ്താ​ദ് ദേ​ബൂ (73) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ​ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തില്‍ ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. കൊല്‍ക്കത്തയിലും ജംഷഡ്പൂരിലുമായിരുന്നു ദേബൂവിന്റെ ബാല്യകാലം. പ്രശസ്ത നര്‍ത്തകരായ ഇന്ദ്രകുമാര്‍ മൊഹന്തി, പ്രഹ്ലാദ് ദാസ് എന്നിവരുടെ കീഴില്‍ കഥക് അഭ്യസിച്ചു. പി​ന്നീ​ട് ഇ.​കെ. പ​ണി​ക്ക​രു​ടെ കീ​ഴി​ല്‍ ക​ഥ​ക​ളി​യും പ​ഠി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് സ്വ​ന്ത​മാ​യി അ​ദ്ദേ​ഹം ക​ലാ​രൂ​പ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. മും​ബൈ​യി​ല്‍ ബി​കോം പ​ഠ​ന​ത്തി​നി​ടെ​യാ​ണ് അ​സ്താ​ദ് ക​ണ്ടം​പ​റ​റി നൃ​ത്ത​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​കു​ന്ന​ത്. ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം അ​മേ​രി​ക്ക​യി​ല്‍ നൃ​ത്തം അ​ഭ്യ​സി​ച്ചു. 1995 ല്‍ ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം നേ​ടി. 2005 ല്‍ ​രാ​ജ്യം പ​ദ്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കാലാജീവിതത്തില്‍ 70 ലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം നൃത്തം ചെയ്തു. സിനിമാ രം​ഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസെെന്റ് മീനാക്ഷി; ദ ടെയ്ല്‍ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തി‌ട്ടുണ്ട്. അസ്താദ് ദേബുവിന്റെ നിര്യാണത്തില്‍ കലാസാംസ്കാരിക രം​ഗത്തുള്ളവര്‍ അനുശോചിച്ചു.

Related News