Loading ...

Home Gulf

യു.എ.ഇ ദേശീയദിനാഘോഷം; ആയിരത്തി മുന്നൂറിലേറെ തടവുകാര്‍ക്ക് മോചനം

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരില്‍ ഉള്‍പ്പെടും. റാസല്‍ഖൈമയിലെ ജയിലില്‍ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയും പ്രഖ്യാപിച്ചു. മോചിതര്‍ക്ക് മുഖ്യധാരയില്‍ തിരിച്ചെത്താന്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും റാസല്‍ഖൈമ ഭരണകൂടം വ്യക്തമാക്കി.നേരത്തേ 628 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു. വിവിധ എമിറേറ്റുകള്‍ക്ക് പിന്നാലെ ഷാര്‍ജയും ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ 49 ദിവസം ഈ ഇളവ് ലഭ്യമായിരിക്കും. ഇതോടൊപ്പം മുഴവന്‍ ബ്ലാക്ക് പോയന്റുകളും റദ്ദാക്കും. വാഹനങ്ങള്‍ പിടിച്ചുവെക്കാനുള്ള നടപടികളും ഒഴിവാക്കും. എന്നാല്‍, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. നേരത്തേ റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളും പിഴകളില്‍ അമ്ബത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.

Related News