Loading ...

Home health

വെറും വയറ്റില്‍ അമൃതായി ഉണക്ക മുന്തിരി വെള്ളം

നിങ്ങളുടെ നിത്യ ഭക്ഷണത്തില്‍ ഉണക്കമുന്തി ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇത് പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന അനേകം ആരോഗ്യ നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. കറുത്ത ഉണക്കമുന്തിരി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് മുതല്‍ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നത് വരെ, ഈ സൂപ്പര്‍ഫുഡ് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നുണ്ട്. പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഇരുമ്ബിന്റെ സമ്ബന്നമായ ഉറവിടമാണ്.

നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഇത് ചേര്‍ക്കാവുന്നതാണ്. അതിന് വേണ്ടി എല്ലാ ദിവസവും രാവിലെ തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരിയും വെള്ളവും കഴിക്കുന്നത് നല്ലതാണ്. കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യ വസ്തുക്കളും മറ്റ് മാലിന്യങ്ങളും രക്തത്തില്‍ നിന്ന് ഒഴിവാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഇത് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സി കൂടുതലാണ് ഇതില്‍. കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ അകാല നരയെ തടയുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് വളരെയധികം ശക്തി നല്‍കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം.

അസ്ഥികളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല അസ്ഥി പൊട്ടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇനി ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം. ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നുണ്ട്. ഇത് ഇരുമ്ബ് അടങ്ങിയ ഭക്ഷണമാണ്, ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉള്ളടക്കം ഉയര്‍ത്തുന്നു. ഇത് വിളര്‍ച്ചയെ തടയും.


Related News