Loading ...

Home Music

ഇവിടെ നിന്‍ വാക്ക് ഉറങ്ങാതിരിക്കുന്നു by പിരപ്പന്‍കോട് മുരളി

  • à´’ എന്‍ വി വിടചൊല്ലിയിട്ട് ഇന്ന് ഒരുവര്‍ഷം

ചിങ്ങനിലാവിന്റെ ലാവണ്യവും അഗ്നിയുടെ തീക്ഷ്ണതയും നിസ്വവര്‍ഗപക്ഷപാതത്തിന്റെ ചൂ—രും ചുവപ്പും ചാലിച്ച് മലയാളകവിതയെ വിശ്വ നിലവാരത്തിലേക്കുയര്‍ത്തിയ à´’ എന്‍ വി കാലത്തിന്റെ മറുകരയിലേക്ക് നടന്നുപോയിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു.  മലയാളികള്‍ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയുംചെയ്ത കവി ചങ്ങമ്പുഴയാണ്. പക്ഷേ അത് അദ്ദേഹത്തിന്റെ മരണാനന്തരമാണെന്ന് മാത്രം. എന്നാല്‍, പൊരുതുന്ന സൌന്ദര്യത്തിന്റെ പടയാളിയായി കാവ്യ പ്രവേശം നടത്തിയ 1950കള്‍ മുതല്‍“”അഹങ്കരിക്കായ്ക മരണമേ എന്നാ-
ലറിയൂ— നീ ഇവന്‍— വെറുമൊരാളല്ല’’
എന്നു മരണത്തെ വെല്ലു വിളിച്ച് അനശ്വരതയിലേക്ക് നടന്നുപോയ 2016വരെ മലയാളത്തിന്റെ “പുന്നാരയാകാന്‍ കഴിഞ്ഞ ഒരേ ഒരു കവിയേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. അത് മലയാളകവിതയുടെ സൂര്യതേജസ്സായ സാക്ഷാല്‍ à´’ എന്‍ വി തന്നെ.ലോകത്തെമ്പാടും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും അതിലെ മുഖ്യധാരയായ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിജയകരമായി മുന്നോട്ടുപോകുകയുംചെയ്ത 20-ാം നൂറ്റാണ്ടിലെ നാലാം പതിറ്റാണ്ടിന്റെ അന്ത്യപാദത്തിലെ ഹൃല്‍സ്പന്ദനങ്ങളേറ്റു വാങ്ങിക്കൊണ്ടാണ് à´’ എന്‍ വി എന്ന കവി രംഗപ്രവേശനം ചെയ്യുന്നത്. രണ്ടാംലോക മഹായുദ്ധത്തില്‍ ഫാസിസ്റ്റ് ശക്തികളെ തോല്‍പ്പിച്ച സോവിയറ്റ് യൂണിയന്‍ ജനാധിപത്യത്തിന്റെയും വിശ്വമാനവ വിമോചനത്തിന്റെയും പതാക ചെങ്കൊടിതന്നെയാണ് എന്നു തെളിയിച്ച കാലം. കിഴക്കന്‍ യൂറോപ്പിലെ അരഡസന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ അധികാരമേല്‍ക്കുകയും ചൈനീസ് വിപ്ളവം വിജയകരമായി പൂര്‍ത്തീകരിക്കുകയും കൊറിയയില്‍ നിന്ന് അമേരിക്കയെ തുരത്തി റെഡ് ഗാര്‍ഡുകള്‍ ധീരോദാത്തമായി മുന്നേറുകയുംചെയ്ത സാര്‍വദേശീയ പശ്ചാത്തലം. തെലങ്കാന സമരത്തിന്റെ ധീരോജ്വലമായ രക്തസന്ദേശവും കേരളത്തിലെ കയ്യൂര്‍ കാവുമ്പായി പുന്നപ്ര വയലാര്‍ പോരാട്ടങ്ങള്‍ ജനങ്ങളിലുണര്‍ത്തിയ ആവേശവും കമ്യൂണിസത്തെ ഒരു കുറ്റകൃത്യമായി വ്യാഖ്യാനിച്ചു. പുതുതായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടത്തിയ പാര്‍ടി നിരോധനവും കമ്യൂണിസ്റ്റ് വേട്ടയും ഒക്കെ ചേര്‍ന്നുണ്ടാക്കിയ വെടിവയ്പും ഗന്ധകവും മണക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ അതിനെതിരെ ഉയിര്‍ത്തെഴുന്നേറ്റ മര്‍ദിതന്റെ പ്രതിഷേധവും പ്രതികാരവുമായി രൂപപ്പെട്ടതാണ് à´’ എന്‍ വിയുടെ ആദ്യകാല കവിതകള്‍. ചകരിക്കുഴികളുടെയും കറുത്ത ലോഹമണലിന്റെയും നാടായ ചവറയിലെ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം കണ്ടുവളര്‍ന്ന വിദ്യാര്‍ഥിജീവിതകാലംതൊട്ട് പൊരുതുന്ന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ‘ഭാഗമായി സ്വയംമാറിയ സര്‍ഗധനനായ യുവാവിന് വിപ്ളവകവിയാകാതെ മാറിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.  നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കുകയും തെളി—വില്‍ പാര്‍ടിക്കുവേണ്ടി പ്രസംഗിക്കുകയും പരസ്യമായി കമ്യൂണിസ്റ്റ് സാഹിത്യ വില്‍പ്പന നടത്തുകയുംചെയ്ത യുവകവി “കലയും കശാപ്പും,പൊരുതുന്ന സൌന്ദര്യം, സമരത്തിന്റെ സന്തതികള്‍, “ഞാന്‍ നിന്നെ സ്നേഹിക്കുന്നു, “ന്റെ പുന്നാര അരിവാള്‍,—”മാറ്റുവിന്‍ ചട്ടങ്ങളെ’ എന്നീ കാവ്യസമാഹാരങ്ങള്‍ എഴുതിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. “പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളേ എന്ന പ്രോലറ്റേറിയന്‍ പ്രണയഗാനവും“മൂളിപ്പാട്ടുമായി തമ്പ്രാന്‍ വരുമ്പം 
 à´šàµ‚ളാതങ്ങനെ നില്ലെടി മാലേ’ എന്ന് കര്‍ഷകത്തൊഴിലാളി പെണ്‍കുട്ടി—ക്ക് ആത്മവിശ്വാസവും ധീരതയും പകര്‍ന്നുനല്‍കുന്ന നാടന്‍പാട്ടും 
“നമ്മളു—കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ’ എന്ന പ്രവചനതുല്യവും സാമൂഹികമാറ്റപ്രചോദിതവുമായ വിപ്ളവഗാനവുമെല്ലാം കാലഘട്ടത്തിന്റെ സന്തതികളാണ്.
കൊല്ലത്തെ പൌരപ്രമുഖനും പ്രസിദ്ധ ആയുര്‍വേദ‘ഭിഷഗ്വരനും മഹാമനീഷിയുമായ à´’ എന്‍ കൃഷ്ണക്കുറുപ്പിന്റെ മകനായി ജനിച്ച ഒഎന്‍വി അഞ്ചാംവയസ്സില്‍ പിതൃമുഖത്തുനിന്ന് വാത്മീകിരാമായണം പഠിച്ചു. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും  കഥകളിയുടെയും സ്വാധീനത്തില്‍ വളര്‍ന്ന്— കൌമാരത്തിലേക്ക് കടന്ന à´’ എന്‍ വി നാല്‍പ്പതുകളുടെ അവസാനത്തോടെ കേരളത്തിലെ പൊരുതുന്ന മര്‍ദിതവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറി. കിഴാളവര്‍ഗത്തിന്റെ നാടോടിത്താളങ്ങളും വായ്ത്തരികളും ഈണങ്ങളും ഉള്‍ക്കൊണ്ട് കൃഷിപ്പാട്ടുകളുടെയും തൊഴില്‍പാട്ടുകളുടെയും ഉശിരും ഉണര്‍വും പുതിയൊരു രൂപത്തില്‍ സമന്വയിപ്പിച്ചാണ് à´’ എന്‍ വി  ആദ്യകാലകവിതകള്‍ക്ക് ശില്‍പ്പമൊരുക്കിയത്. മലയാളകവിതയെ സാധാരണക്കാരന്റെ ഹൃദയ‘ഭാഷയാക്കിയ ചങ്ങമ്പുഴയുടെ മാറ്റൊലിക്കവിതകളെന്ന് à´’ എന്‍ വി കവിതകളെ ആദ്യകാലത്ത് à´šà´¿à´² നിരൂ—പകര്‍ വിലയിരുത്തി. എന്നാല്‍,— ചങ്ങമ്പുഴയുടെ അതിഭാവുകത്വവും വൈയക്തികാതിപ്രസരവുമാര്‍ന്ന ‘ഭാഷയല്ല à´’ എന്‍ വിയുടെ സാമൂഹ്യാധിധിഷ്ഠിത‘ഭാഷയെന്ന് à´† കവിതകള്‍ സൂക്ഷമായി അവലോകനം  ചെയ്താല്‍ മനസ്സിലാകും. പദചേരുവയിലും പ്രയോഗത്തിലും ചങ്ങമ്പുഴയില്‍നിന്ന് വ്യത്യസ്തമാണ് à´’ എന്‍ വിയുടെ ആദ്യകാലകവിതകള്‍പോലും. ചുരുക്കത്തില്‍ സമരോജ്വലമായ ഒരു കാലഘട്ടത്തിന്റെ അനുഭവതീവ്രവും അനുഭൂതിമധുരവുമായ പ്രതികരണമാണ് à´’ എന്‍ വിയുടെ ആദ്യകാലകവിതകള്‍.
അറുപതുകളോടെ ദേശീയ സാര്‍വദേശീയ രാഷ്ട്രീയത്തിലും കേരളരാഷ്ട്രീയത്തിലും പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വമ്പിച്ച തിരിച്ചടികളുണ്ടായി. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ അഭിപ്രായവ്യത്യാസവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ‘ഭിന്നിപ്പും പിളര്‍പ്പും കമ്യൂണിസ്റ്റ് കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പത്തിനും പിന്നോട്ടടിക്കും കാരണമായി. കേരളത്തിലെ കമ്യൂണിസ്റ്റ് സാഹിത്യകാരന്മാരെയും കലാകാരന്മാരെയും വിലയിരുത്തുമ്പോള്‍ ഈ— പശ്ചാത്തലം ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. à´ˆ ഘട്ടത്തിലാണ് à´’ എന്‍ വിയുടെ “മയില്‍പ്പീലി’ കവിതകള്‍ പുറത്തുവരുന്നത്. അതിന് അവതാരിക എഴുതിയ എന്‍  വി കൃഷ്ണവാര്യര്‍ à´šà´¿à´² കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് അത് à´’ എന്‍ വിയുടെ കൂറുമാറ്റമായും മറ്റുചിലര്‍ വിപ്ളവത്തില്‍നിന്നുള്ള ഒളിച്ചോട്ടമായും എഴുതിയും പ്രസംഗിച്ചുമാണ് തങ്ങളുടെ കമ്യൂണിസ്റ്റ് വിരോധത്തെ തൃപ്തിപ്പെടുത്തിയത്. അമ്പതുകളില്‍നിന്ന് വ്യത്യസ്തമായ സാമൂഹ്യപരിതഃസ്ഥിതിയും  കവി എന്ന നിലയില്‍ ആര്‍ജിച്ച അനുഭവസമ്പത്തും സമന്വയിപ്പിച്ച് രൂപപരമായും ഭാഷാപരമായും കവിതയുടെ പുതിയ മേഖലകള്‍ കണ്ടെത്തുകയായിരുന്നു. “മയില്‍പ്പീലിക്കവിത’കളിലൂടെ ഇവിടെ നിന്നങ്ങോട്ട് ഒരു കവി എന്ന നിലയില്‍ à´’ എന്‍ വിയുടെ വളര്‍ച്ചയാണ് നാം കണുന്നത്. ഒരു തുള്ളി വെളിച്ചം,— അഗ്നിശലഭങ്ങള്‍, അക്ഷരങ്ങള്‍, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്— തുടങ്ങിയ സമാഹാരങ്ങളിലൂടെ  മലയാളത്തിലെ ഏറ്റവും ഉദാത്തമായ കവിതകളുടെ കര്‍ത്താക്കളില്‍ ഒരാളാണ് താനെന്ന് à´’ എന്‍ വി തെളിയിച്ചു. അതുകൊണ്ടാണ് വൈലോപ്പിള്ളിപോലും പറഞ്ഞത് “”ഒരു തൊപ്പിയിലുമൊതുങ്ങാത്ത ചുരുള്‍മുടികള്‍  ചൂഴ്ന്ന് ഒരു കുറ്റിയിലുമൊതുങ്ങാത്ത മുന്തിരിവള്ളികള്‍ വീശി ഭാവവും ഭാവനയും ഭാഷയും സംഗീതവും അലിഞ്ഞുലയിച്ച് സ്പന്ദിക്കുന്ന’’ ഒന്നാണ് à´’ എന്‍ വിക്കവിതയെന്ന്. ഭൂമിക്കൊരു ചരമഗീതം, ഗാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയാ, അപരാഹ്നം,— ഭൈരവന്റെ തുടി, à´ˆ പുരാതന കിന്നരം തുടങ്ങിയ സമാഹാരങ്ങളിലെത്തുമ്പോള്‍ à´’ എന്‍ വിക്കവിത വിശ്വമാനവികതയുടെ നിലവാരത്തിലേക്ക് ഉയരുന്നു. ദിനാന്തം, സ്നേഹിച്ച് തീരാത്തവര്‍, പുനരപി, ആത്മഗതങ്ങള്‍, കടല്‍ശംഖുകള്‍, സൂര്യന്റെ മരണം, അനശ്വരതയിലേക്ക് തുടങ്ങി 2010മുതല്‍ 2016വരെയുള്ള കാലത്തെഴുതിയ കവിതകള്‍ കാലാതിവര്‍ത്തിയായ വര്‍ഗസ്മൃതികളെയും ഉദാത്തമാനവികതയെയും വിളംബരം ചെയ്യുന്നു. അധികാരവും കലാകാരനും തമ്മിലുള്ള വൈരുധ്യങ്ങളും ആത്മസംഘര്‍ഷങ്ങളും അനുഭവതീവ്രതയോടെ ആവിഷ്കരിക്കുന്ന “ഉജ്ജയിനി’ ,പൌരാണിക ഇതിവൃത്തത്തെ സമകാലീന സാമൂഹ്യജീവിതത്തിലെ സജീവപ്രശ്നമാക്കി അവതരിപ്പിക്കുന്ന “സ്വയംവരം’ എന്നീ രണ്ടു കാവ്യാഖ്യായികകളും മലയാള കാവ്യശേഖരത്തിലെ അമൂല്യരത്നങ്ങള്‍തന്നെയാണ്.നാടക-ചലച്ചിത്രഗാനമേഖലകളില്‍ പദഭംഗിയും കാവ്യഭംഗിയും തുളുമ്പുന്ന  നൂറുകണക്കിന് ഗാനങ്ങള്‍ സംഭാവനചെയ്ത à´’ എന്‍ വി നമുക്ക് കവിമാത്രമല്ല മലയാളത്തിലെ അതുല്യനായ ഗദ്യകാരന്‍, അനുപമനായ അധ്യാപകന്‍, ഉജ്വലനായ പ്രഭാഷകന്‍, മലയാള‘ഭാഷയുടെയും സംസ്കൃതിയുടെയും സംരക്ഷകന്‍,— മനുഷ്യസ്നേഹിയായ വിപ്ളവകാരി എന്നീ നിലകളില്‍കൂടി അവിസ്മരണീയനാണ്. സുദീര്‍ഘവും അനുസ്യൂതവുമായ സര്‍ഗജീവിതം 32 കാവ്യസമാഹാരങ്ങളും 5 ഖണ്ഡകാവ്യങ്ങളും  2 കാവ്യാഖ്യായികകളും കാള്‍ മാര്‍ക്സിന്റെ കവിതകളുടെ തര്‍ജമയും “ബലി’ എന്ന കഥയും— 14 ഗദ്യകൃതികളുമടക്കം 55 അനശ്വരകൃതികളാണ് കൈരളിക്ക് സംഭാവന ചെയ്തിട്ടുള്ളത്.1949ല്‍ കൊല്ലം പുരോഗമനസാഹിത്യ സമ്മേളനവുമായി ബന്ധപ്പെട്ട കവിതാമത്സരത്തില്‍ “അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്ക് ലഭിച്ച ചങ്ങമ്പുഴ സ്വര്‍ണമെഡലാണ് à´’ എന്‍ വിയുടെ കാവ്യജീവിതത്തിലെ ആദ്യത്തെ പുരസ്കാരം. തുടര്‍ന്ന് കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഖുറം ജോഷ്വാ അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, ഇന്ത്യയിലെ സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരമായ ജ്ഞാനപീ—ഠം, റഷ്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ പുഷ്കിന്‍ മെഡല്‍ തുടങ്ങി ദേശീയവും സാര്‍വദേശീ—യവുമായ നിരവധി പുരസ്കാരങ്ങള്‍കൊണ്ട് ആദരിക്കപ്പെട്ടതാണ് à´’ എന്‍ വിയുടെ കാവ്യ വ്യക്തിത്വം.à´’ എന്‍ വിയെ അരാഷ്ട്രീയനും ശുദ്ധസൌന്ദര്യവാദിയുമായ മഹാകവിയാക്കി  ദന്തഗോപുരത്തില്‍ സിംഹാസനമിട്ടിരുത്താന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള പഴയ വിമര്‍ശകരെയും ബുദ്ധിജീവികളെയും കേവല സൌന്ദര്യപക്ഷപാതികളെയും തിരിച്ചറിയാന്‍ നമുക്കുകഴിയണം. ചെറുപ്പകാലത്ത് ചോരത്തിളപ്പുകൊണ്ട് à´šà´¿à´² മുദ്രാവാക്യകവിതകളെഴുതിപ്പോയതും  1989ല്‍ ഇടതുക്ഷസ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചു—പോയതും ക്ഷമിക്കാവുന്നതേയുള്ളൂ എന്നാണവരുടെ മട്ട്.  “ജ്ഞാനപീഠ’ലബ്ധിയില്‍ അദ്ദേഹത്തെ അനുമോദിക്കാന്‍  കൊല്ലം പൌരാവലി സി കേശവന്‍— മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം തുടങ്ങിയത് ഇങ്ങനെയാണ്: കവി രാഷ്ട്രീയം ഉപേക്ഷിച്ചോ എന്നാണ് പലരുടെയും സന്ദേഹം. ഈ— കൈകള്‍ പിടിച്ചത് ഒരു കൊടി മാത്രമാണെന്നാണ് അതിനുള്ള മറുപടി. ധര്‍മരോഷത്തില്‍ നിന്നുയരുന്ന പുതിയ പുലരിയുടെ ചുവപ്പാണ് à´† കൊടിക്ക്. കൊടി മാറ്റിപ്പിടിച്ച് കൈവന്ന പുരസ്കാരത്തിന് തലതാഴ്ത്തേണ്ടിവന്നിട്ടില്ല ഒരിക്കലും.  ഇയാള്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൈവിട്ടിട്ടില്ലെന്ന അവാര്‍ഡ് കമ്മിറ്റിയുടെ അഭിപ്രായത്തിന് അതിയായ സന്തോഷമുണ്ട്.’—ഒ എന്‍ വി  ശാരീരികമായി തീരെ അവശത അനു‘വിക്കുന്ന ഘട്ടത്തിലാണ് 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഐതിഹാസികമായ നവകേരള മാര്‍ച്ച് നടന്നത്. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ശംഖുംമുഖം കടല്‍പ്പുറത്താണ് നവകേരള മാര്‍ച്ചിന്റെ സമാപനം. à´† മഹാസമ്മേളനത്തിന്റെ സംഘാടകസമിതി ചെയര്‍മാനായിരിക്കാന്‍ അനാരോഗ്യാവസ്ഥയിലും  കവി സമ്മതിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറ് ഒന്നുകൊണ്ട് മാത്രമാണ്. വില്‍ചെയറിലാണെങ്കിലും ശംഖുംമുഖത്ത് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.— കേരളജനതയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഫെബ്രുവരി 13ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. സമാപനസമ്മേളനം ഫെബ്രുവരി 15ലേക്ക് മാറ്റുകയും സമ്മേളന നഗരി—ക്ക് à´’ എന്‍ വി നഗറെന്ന് പേരിടുകയും ചെയ്തുകൊണ്ടാണ് പ്രിയങ്കരനായ കമ്യൂണിസ്റ്റ് മഹാകവിയെ സിപിഐ à´Žà´‚ ആദരിച്ചത്. 
“ദിനാന്തം’ എന്ന  കാവ്യം ഉപസംഹരിച്ചുകൊണ്ട് à´’ എന്‍ വി കുറിച്ചിട്ട à´ˆ വരികള്‍ കാലത്തിന്റെ ഹൃല്‍സ്പന്ദനങ്ങള്‍പോലെ വരുംതലമുറകള്‍ ഏറ്റുവാങ്ങുകതന്നെ ചെയ്യും.
നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍തന്‍ 
ശബ്ദങ്ങളെങ്ങുനിന്നൊക്കെയോ കേള്‍ക്കുന്നു— നമ്മള്‍ ജയിക്കും ജയിക്കുമൊരു ദിനം
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ‘ഭൂമി!’
മരണമില്ലാത്ത മഹാകവേ അങ്ങുപാടിയപോലെ, “ശവകുടീരത്തില്‍ നീയുറങ്ങുമ്പൊഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു!

Related News