Loading ...

Home cinema

പൊളിറ്റിക്കല്‍ ത്രില്ലറുമായി ആസിഫ് അലിയുടെ 'കൊത്ത്' വരുന്നു

ആസിഫ് അലി - സിബി​മലയില്‍​ ചിത്രം 'കൊത്തി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്. ചുവന്ന നിറവും വടിവാളിന്റെ ആകൃതിയുമാണ് ടൈറ്റിലിന് നല്‍കിയിട്ടുള്ളത്. ചിത്രം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കലിന്റെ കഥയായിരിക്കും എന്നാണ് സൂചന. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നും പറയുന്നു. ചിത്രത്തില്‍ ആസിഫ് അലി എത്തുന്നത് രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ്. നായിക നിഖില വിമല്‍ ആണ്.പ്രധാന വേഷത്തില്‍ എത്തുന്നവരില്‍ റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും ഉണ്ട്. 'കൊത്ത്' നിര്‍മ്മിക്കുന്നത് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‍ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. സംവിധാനം സിബി മലയില്‍ ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതനായ ഹേമന്ദാണ്.

Related News