Loading ...

Home Gulf

കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്കു തുടരും

കുവൈത്ത്​ സിറ്റി: കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യയില്‍ തുടരും. അതെ സമയം ഈ രാജ്യങ്ങളില്‍നിന്ന്​ വിലക്കില്ലാത്ത രാജ്യങ്ങളില്‍ എത്തി രണ്ടാഴ്​ച അവിടെ താമസിച്ച്‌​ കോവിഡ്​ പരിശോധന നടത്തി നെഗറ്റിവാണെങ്കില്‍ കുവൈത്തിലേക്ക്​ വരുന്നതിന്​ തടസ്സമില്ല.ഇന്ത്യ, കൊളംബിയ, അര്‍മേനിയ, ബോസ്​നിയ ആന്‍ഡ്​ ഹെര്‍സഗോവിന, ഇന്തൊനേഷ്യ, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്​, ചൈന, ബ്രസീല്‍, സിറിയ, സ്​പെയിന്‍, ഇറാഖ്​, മെക്​സികോ, ലെബനാന്‍, ഹോ​േങ്കാങ്, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാള്‍, പാകിസ്​താന്‍, ഇൗജിപ്​ത്​, പനാമ, പെറു, മൊല്‍ഡോവ, അഫ്​ഗാനിസ്​താന്‍, യമന്‍, ഫ്രാന്‍സ്​, അര്‍ജന്‍റീന എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്.പത്തു​ ദിവസം കൂടുമ്ബോള്‍ ​വിവിധ രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം വിലയിരുത്തി പട്ടിക പരിഷ്​കരിക്കുമെന്ന്​ നേരത്തെ അധികൃതര്‍ വ്യക്​തമാക്കിയിരുന്നു.സെപ്​റ്റംബര്‍ 14നാണ്​ ഈ മാറ്റം വരുത്തിയത്​. അതിനു​ ശേഷം മാറ്റം വരുത്തിയിട്ടില്ല.

Related News