Loading ...

Home health

ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഇന്ന് ഒക്ടോബര്‍ പത്ത്, ലോക മാനസികാരോഗ്യ ദിനം. ലോക മാനസികാരോഗ്യദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം മാനസികാരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപം എന്നതാണ്. ലോകത്ത് ഏതാണ്ട് നൂറ് കോടിയിലധികം ജ0നങ്ങള്‍ക്ക് മനോരോഗം ഉണ്ട്. അതില്‍ 75 ശതമാനം പേര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് മനസിലാകുമ്ബോഴാണ് ഇതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.
ഓരോ വ്യക്തിയും അവനവന്റെ സാഹചര്യങ്ങളേയും പ്രാപ്തിയേയും മനസിലാക്കി ജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഫലപ്രദമായി ജോലി ചെയ്ത് ഉത്തരവാദിത്തം നിറവേറ്റി സമൂഹത്തിന് ഗുണകരമായി തീരുന്ന ക്ഷേമാവസ്ഥയ്ക്കാണ് മാനസികാരോഗ്യം എന്ന് പറയുന്നത്.തന്റേയും സമൂഹത്തിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ചിന്തയും ജീവിത ശൈലിയും നാം ഓരോരുത്തരും സ്വായത്തമാക്കിയെ തീരൂ.

Dailyhunt

Related News