Loading ...

Home cinema

അവതാര്‍ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി; മൂന്നാം ഭാഗം അവസാനഘട്ടത്തില്‍

അവതാര്‍ സിനിമാ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാതായി ജയിംസ് കാമറൂണ്‍. മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം ഭൂരിഭാ​ഗവും അവസാനിച്ചുവെന്നും കാമറൂണ്‍ പറഞ്ഞു. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ അവതാര്‍ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് നിര്‍മാണം. പുതുക്കിയ റിലീസ് ഡേറ്റുകള്‍: അവതാര്‍ 2-ഡിസംബര്‍ 16, 2022. അവതാര്‍ 3-ഡിസംബര്‍ 20, 2024. അവതാര്‍ 4-ഡിസംബര്‍ 18, 2026. അവതാര്‍ 5-ഡിസംബര്‍ 22, 2028.

Related News