Loading ...

Home Gulf

ഇന്ത്യയില്‍ നിന്നുള്‍പ്പടെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്

തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ വിമാന കമ്പനികള്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴില്‍ വിസ കൂടി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ഗാര്‍ഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍ വിസകളും ആദ്യഘട്ടത്തില്‍ അനുവദിച്ചു തുടങ്ങി. സര്‍ക്കാര്‍ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്ബത്തിക രംഗത്ത് ഇത് പുത്തനുണര്‍വ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ, ഇന്ത്യയില്‍ നിന്നുള്‍പ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് യു.എ.ഇ മുഖേന പോകാന്‍ ആഗ്രഹിച്ച്‌ വരുന്നവരും നിരവധിയാണ്.യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്ബന്‍ ആനുകൂല്യവുമായി വിമാന കമ്ബനികളും രംഗത്തുണ്ട്. 50 കിലോ സൗജന്യ ബാഗേജ് അലവന്‍സിനു പുറമെ കോവിഡ് ടെസ്റ്റും സൗജന്യമായി നല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി.ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയര്‍വേയ്സില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വര്‍ഷാവസാനം വരെ തുടരും.

Related News