Loading ...

Home health

അമിതമായ മുടി കൊഴിച്ചില്‍ തടയാനും ആഹാരങ്ങള്‍

സൗന്ദര്യം എന്ന സങ്കല്പത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള മുടി . ഇക്കാലത്ത്, മുടി കൊഴിച്ചില്‍ എന്നത് നിരവധി ആളുകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് . പ്രധാനമായും നമ്മള്‍ പിന്തുടരുന്ന ജീവിതശൈലിയാണ് ഇതിന് കാരണം. മലിനീകരണം, പൊടി, അനുചിതമായ ഭക്ഷണക്രമം, രാസ ഉല്‍‌പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ മുടിയെ വരണ്ടതാക്കുന്നു. മുടിയില്‍ അമിതമായി സൂര്യപ്രകാശം തട്ടിയാലും അവ നിങ്ങളുടെ മുടി വരണ്ടതും ദുര്‍ബലവുമാക്കുന്നു.

മുടി കൊഴിച്ചില്‍ നിര്‍ത്താനുള്ള പരിഹാര മാര്‍ഗ്ഗം തേടി ഓടുന്നതിനിടയില്‍ , നമ്മുടെ ആഹാരക്രമം ഒന്ന് പരിഷ്കരിച്ചു കൊണ്ട് പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറക്കാനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും .

വിറ്റാമിന്‍ എ, സി, ഡി, ഇ, പ്രോട്ടീന്‍, സിങ്ക്, ഇരുമ്ബ് തുടങ്ങിയ പോഷകങ്ങള്‍ മുടിക്ക് ആരോഗ്യകരവും മുടിക്ക് കട്ടിയും , തിളക്കവും , മുടി തഴച്ചു വളരുന്നതിന് സഹായിക്കുകയും ചെയ്യും . മുടിക്ക് അഴകും തിളക്കവും വളര്‍ച്ചയും പ്രധാനം ചെയ്യാന്‍ കഴിവുള്ള പോഷകങ്ങള്‍ നിറഞ്ഞ ചില ഭക്ഷ്യ വസ്തുക്കള്‍ ഇവയൊക്കെയാണ്

മുട്ട : മുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്ന പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടമാണ് മുട്ട. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ അളവും വളര്‍ച്ചയും കൂട്ടുകയും ചെയ്യുന്നു.

ചീര- ഇലക്കറിയായ ചീരയില്‍ ധാരാളം ഇരുമ്ബ്, വിറ്റാമിന്‍ എ, സി തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ കരുത്തു നിലനിര്‍ത്താന്‍ സഹായിക്കുകയും കൂടാതെ ഇരുമ്ബു സത്ത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തന്മൂലം മുടി നന്നായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു .

കാരറ്റ്- തലയോട്ടിക്ക് പോഷണം നല്‍കുന്ന വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടിക്ക് ശക്തി നല്‍കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രിക് പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ സമൃദ്ധമായ ഉറവിടമാണ്. ഒരു വ്യക്തിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ സഹായിക്കാനും ഈ ഭഷ്യ വസ്തുക്കള്‍ക്ക് സാധിക്കും .

തൈര്- വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 5 എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തൈര് കഴിക്കുന്നത് മുടിക്ക് ആരോഗ്യകരമാണ്.

കരുത്തും , തിളക്കവും , ഇടതൂര്‍ന്നതുമായ മുടിക്ക് ആരോഗ്യപ്രദമായ ഭക്ഷണക്രമം അത്യാവശ്യമാണ് . അതിനാല്‍ ആഹാരക്രമത്തില്‍ മുടിക്ക് ആവശ്യമുള്ള പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ഉള്‍പെടുത്തേണ്ടത് അനിവാര്യമാണ്.

Related News