Loading ...

Home Gulf

പ്രവാസികളുടെ കരാര്‍ പുതുക്കുന്നതില്‍ കര്‍ശന നിബന്ധനയുമായി സൗദി

സൗദി അറേബ്യ : ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന 10 വര്‍ഷം പിന്നിട്ട പ്രവാസികളുടെ കരാര്‍ പുതുക്കുന്നതില്‍ കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി. സര്‍ക്കാര്‍ മേഖലയിലെ വിദേശി ജോലിക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ട് മുമ്ബ് മന്ത്രിസഭ അംഗീകരിച്ച കരാറിന്റെയും സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം.

വളരെ അപൂര്‍വമായ സ്‍പെഷ്യലിസ്റ്റ് തസ്തികകളിലുള്ളവരുടെ സേവനം രാഷ്ട്രത്തിന് അനിവാര്യമാണെങ്കില്‍ മാത്രം തൊഴില്‍ കരാര്‍ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാര്‍ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്‌.ആര്‍ വിഭാഗത്തിന് അനുമതി നല്‍കാനാവില്ല. പകരം ആരോഗ്യ വകുപ്പിന്റെ പ്രവിശ്യാ ബ്രാഞ്ച് മേധാവിക്കോ ആരോഗ്യ കോംപ്ലക്സുകളുടെ മേധാവിക്കോ തത്തുല്യ പദവിയിലുള്ളവര്‍ക്കോ മാത്രമാണ് അനുമതി നല്‍കാനാവുക.

അപൂര്‍വ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ വിദേശികളുടെ കരാര്‍ പുതുക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങളും ഇതിനു ബാധകമാണ്. ആരോഗ്യ വകുപ്പിലെ വിവിധ ഘടകങ്ങള്‍ക്ക് മന്ത്രാലയത്തിലെ മാനവവിഭവ ശേഷി അണ്ടര്‍ സെക്രട്ടറി സര്‍ക്കുലര്‍ അയച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News