Loading ...

Home Gulf

സൗദിയില്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുള്ള ചരക്കുലോറി നീക്കം പുനരാരംഭിച്ചു

റിയാദ്: സൗദിയില്‍ കൊറോണ വ്യാപനം കുറഞ്ഞതും നിയന്ത്രണ വിധേയമായതും കണക്കിലെടുത്ത് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികളെ സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി മറ്റൊരു രാജ്യത്തേക്ക് കടന്നുപോകാന്‍ അനുവദിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു. കരാതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചാണ് മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ചരക്കു ലോറികളെ സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി കടന്നുപോകാന്‍ അനുവദിച്ചത്.

മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തിയശേഷം, രാഷ്ട്രീയ, സുരക്ഷാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുള്ള ചരക്കു ലോറി നീക്കം എളുപ്പമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു.

എല്ലാ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കുന്ന ചരക്കു ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് കൊറോണബാധാ ലക്ഷണങ്ങളുണ്ടോയെന്ന് കരാതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച്‌ ചെക്ക്‌ ചെയ്യും . എന്നാല്‍ സൗദിയില്‍ നിന്നുള്ള ലോറി ഡ്രൈവര്‍മാര്‍ക്ക് മറ്റു രാജ്യങ്ങള്‍ ബാധകമാക്കുന്ന ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ആ രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ബാധകമാക്കാനും നിര്‍ദേശമുണ്ട്.

Related News