Loading ...

Home cinema

ദൃശ്യം 2; അഭിനേതാക്കളെ ഉള്‍പ്പെടെ ക്വാറന്റൈന്‍ ചെയ്ത് ചിത്രീകരണം

കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 14-ന് തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതു വരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിംഗ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. 17-ന് ഷൂട്ടിംഗ് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്ബര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു

Related News