Loading ...

Home Gulf

33 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര​ചെ​യ്യാം

കു​വൈ​ത്ത്​ സി​റ്റി: 33 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്ത്​ പാ​സ്​​പോ​ര്‍​ട്ട്​ ഉ​പ​യോ​ഗി​ച്ച്‌​ വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ആ​ഗോ​ള പാ​സ്​​പോ​ര്‍​ട്ട്​ ഇ​ന്‍​ഡ​ക്​​സി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം 39ാം റാ​ങ്കി​ലാ​യി​രു​ന്ന കു​വൈ​ത്ത്​ പാ​സ്​​പോ​ര്‍​ട്ട്​ ആ​റു​റാ​ങ്ക്​ മെ​ച്ച​പ്പെ​ടു​ത്തി 33​ലെ​ത്തി. 33 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ​യും 35 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ​യി​ലും 130 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മു​ന്‍​കൂ​ട്ടി വി​സ​യെ​ടു​ത്തും കു​വൈ​ത്തി​ക​ള്‍​ക്ക്​ സ​ഞ്ച​രി​ക്കാം. ആ​ഗോ​ള റാ​ങ്കി​ങ്ങി​ല്‍ 13ാമ​തു​ള്ള യു.​എ.​ഇ പാ​സ്​​പോ​ര്‍​ട്ട്​ ആ​ണ്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍ ക​രു​ത്തു​ള്ള​ത്. ഖ​ത്ത​റും കു​വൈ​ത്തി​നൊ​പ്പ​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ പാ​സ്‌​പോ​ര്‍ട്ട് ജ​പ്പാേ​ന്‍​റ​താ​ണ്. വി​സ കൂ​ടാ​തെ 191 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജ​പ്പാ​ന്‍ പാ​സ്‌​പോ​ര്‍ട്ട് ഉ​പ​യോ​ഗി​ച്ച്‌ പ​റ​ക്കാം.

ര​ണ്ടാം സ്ഥാ​ന​ത്ത് സിം​ഗ​പ്പൂ​രാ​ണ്. 190 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​കൂ​ടാ​തെ ഇ​വ​ര്‍ക്ക് സ​ഞ്ച​രി​ക്കാം. മൂ​ന്നാം സ്ഥാ​നം ദ​ക്ഷി​ണ കൊ​റി​യ​യും ജ​ര്‍മ​നി​യും പ​ങ്കു​വെ​ച്ചു. 189 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​ര്‍​ക്ക്​ വി​സ വേ​ണ്ടാ​ത്ത​ത്. ഫി​ന്‍ലാ​ന്‍​ഡ്, ഇ​റ്റ​ലി, ഡെ​ന്‍മാ​ര്‍ക്, ല​ക്​​സം​ബ​ര്‍ഗ്, സ്‌​പെ​യി​ന്‍, ഫ്രാ​ന്‍സ്, സ്വീ​ഡ​ന്‍ എ​ന്നി​വ​യാ​ണ്​ യ​ഥാ​ക്ര​മം പി​ന്നീ​ട്​ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. ഏ​റ്റ​വും ദു​ര്‍ബ​ല​മാ​യ പാ​സ്‌​പോ​ര്‍ട്ട് ഗ​ണ​ത്തി​ല്‍പെ​ടു​ന്ന​ത് അ​ഫ്ഗാ​നി​സ്​​താ​നാ​ണ്. 26 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് അ​ഫ്ഗാ​നി​സ്​​താ​ന്‍ പാ​സ്​​പോ​ര്‍​ട്ട്​ ഉ​പ​യോ​ഗി​ച്ച്‌​ വി​സ കൂ​ടാ​തെ സ​ഞ്ചാ​രി​ക്കാ​ന്‍ അ​നു​വാ​ദം. ഇ​റാ​ഖ്, സി​റി​യ, സോ​മാ​ലി​യ, പാ​കി​സ്​​താ​ന്‍, യ​മ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ യ​ഥാ​ക്ര​മം അ​ഫ്ഗാ​നി​സ്​​താന്റെ പി​റ​കി​ല്‍​വ​രും.

Related News