Loading ...

Home Gulf

കുവൈത്തില്‍ ജനുവരി ഒന്നു മുതല്‍ 60 കഴിഞ്ഞവര്‍ക്ക് ഇക്കാമ പുതുക്കി നല്‍കില്ല

കുവൈത്തില്‍ 60 വയസ് പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നതല്ലെന്ന് മാനവവിഭവ ശേഷി സമിതി ഡയറക്റ്റര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. തൊഴില്‍ നിയമത്തിലെ 552/2018 ലെ 29 ാം ഖണ്ഡികയില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.

Related News