Loading ...

Home Gulf

സൗദി അറേബ്യയില്‍ ഹൈവേകള്‍ മുറിച്ചുകടന്നാല്‍ 1000 റിയാല്‍ പിഴ

റിയാദ് : സൗദിയിലെ പ്രവാസി മലയാളികളുടെ ശ്രദ്ധക്ക് ഇനി മുതല്‍ എക്‌സ്പ്രസ്‌വേകള്‍ (അതിവേഗ പാത )കാല്‍നട യാത്രക്കാര്‍ മുറിച്ചുകടന്നാല്‍ പിടി വീഴും .ഇത് ഗതാഗത നിയമ ലംഘനമായി കണക്കാക്കി 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു . ഇതിന് . എക്‌സ്പ്രസ്‌വേകള്‍ മുറിച്ചുകടക്കുന്നത് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്നതിനും ഗതാഗത തടസ്സമുണ്ടാക്കാനും വാഹനാപകട സാധ്യത വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും. കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പാലങ്ങള്‍ (ഫൂട്‌ഓവര്‍ ബ്രിഡ്ജുകള്‍) വഴി മാത്രമേ എക്‌സ്പ്രസ്‌വേകള്‍ മുറിച്ചുകടക്കാന്‍ പാടുള്ളുവെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി .

Related News