Loading ...

Home cinema

സിനിമാനന്ദം by ഗിരീഷ് ബാലകൃഷ്ണന്‍

നിലാവ് ഭക്ഷിക്കുന്ന പക്ഷിയാണ് ചകോരം. നല്ല സിനിമയുടെ നിലാവുണ്ട് മേളയ്ക്കെത്തിയ ചകോരങ്ങള്‍ ജീവിതത്തിന്റെ തിരക്കുകളിലേക്ക് പറന്നു. ഊര്‍ന്നുവീഴാന്‍ പോകുന്ന സിനിമാവര്‍ഷത്തിന്റെ ഈടുവയ്പുകള്‍ അവര്‍ കൊത്തിയെടുത്തിട്ടുണ്ട്.സിനിമയുടെ മറ്റൊരു ശരത്കാലത്തിന് വിടപറഞ്ഞിന്റെ ചൊരുക്ക് വിട്ടൊഴിഞ്ഞിട്ടില്ല തിരുവനന്തപുരത്തിന്റെ തെരുവിനും നടവഴികള്‍ക്കും. തട്ടുകടചര്‍ച്ചകളില്‍നിന്ന് നെരുദയും à´•à´¿à´‚ à´•à´¿ ഡുക്കുമെല്ലാം ഇനിയും വിടപറഞ്ഞിട്ടില്ല. ഏറ്റവും പുതിയ ലോകത്തിന്റെ നവീനതയിലായിരുന്നു പോയവാരം തിരുവനന്തപുരം. കാനിലും വെനീസിലും ബുസാനിലുമെല്ലാം തിയറ്ററുകളില്‍ സംഭവിച്ചതുതന്നെയാണ് നമ്മുടെ കൈരളിയിലും നിളയിലും ശ്രീപത്മനാഭയിലുമെല്ലാം സംഭവിച്ചത്. സാംസ്കാരികമായ ഒരേ ഭാവുകത്വവും അനുഭൂതിയുമാണ്  പങ്കുവയ്ക്കപ്പെട്ടത്.തിയറ്ററുകളില്‍നിന്നിറങ്ങിയവര്‍ അവനവന്റെ കുശുമ്പുകളിലേക്കല്ല, ലോകജീവിതാവസ്ഥകളിലേക്കാണ് എടുത്തെറിയപ്പെട്ടത്. അഭയാര്‍ഥിപ്രശ്നത്തെ കുറിച്ചോ ഇന്റര്‍നെറ്റിനെ കുറിച്ചുള്ള ഹെര്‍സോഗിന്റെ കാഴ്ചപ്പാടിനെ കുറിച്ചോ നിങ്ങള്‍ ഉറക്കെ തര്‍ക്കിക്കുന്നത് ഒരസംബന്ധമായി ഓട്ടോക്കാരനോ ലോട്ടറിക്കാരോ  കരുതുകയില്ല. ഷെഡ്യൂളും കൈപ്പുസ്തകവും തമ്മിലൊത്തുനോക്കി പരിസരം മറന്നുനില്‍ക്കുന്നവര്‍ കഴുത്തില്‍ ചുവന്ന വള്ളികളുള്ള അപൂര്‍വജീവികളായി മാറുകയുമില്ല. മുടിനീട്ടിവളര്‍ത്തിയ പയ്യനും മൊട്ടയടിച്ച പെണ്‍കുട്ടിയും പാതിരാവില്‍ ഒരേ പാത്രത്തില്‍നിന്ന് ബുള്‍സ്ഐ കഴിക്കുന്നത് തട്ടുകടയിലെ അമ്മച്ചിയെയോ പൊലീസുകാരനെയോ അസ്വസ്ഥതപ്പെടുത്തിയില്ല. അല്‍പ്പനേരംമുമ്പ് തിയറ്റര്‍ സ്ക്രീനില്‍ നിങ്ങളെ വിസ്മയിപ്പിച്ച നടി മേളക്യാന്റീനില്‍ തൊട്ടടുത്ത കസേരയിലിരുന്ന് മുളക്ബജി തിന്നാന്‍ കഷ്ടപ്പെടുന്നുണ്ടാകും. ചാനല്‍ക്യാമറകളില്‍നിന്ന് രക്ഷപ്പെടുന്ന സിനിമാതാരങ്ങള്‍ മിക്കപ്പോഴും പ്രഭ നഷ്ടപ്പെട്ട സാധാരണക്കാരായി തിയറ്ററുകള്‍തോറും ഓടിനടന്നു. പാടുന്നവര്‍ക്കും നൃത്തംചെയ്യുന്നവര്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കും ഇടയിലൂടെ സിനിമകാണുന്നവരുടെ ഒരന്തസ്സുള്ള ക്യൂ മണിക്കൂറുകള്‍ക്കുമുമ്പേ നീണ്ടുതുടങ്ങിയിട്ടുണ്ടാകും. കാഴ്ചയുടെ മാനവികത തിരിച്ചുപിടിക്കാനുള്ള യഥാര്‍ഥ ചലച്ചിത്രപ്രേക്ഷകരുടെ തിക്കിനും തിരക്കിനും ഇനി ഒരുവര്‍ഷത്തെ പതിവ് ഇടവേള.ഇത്തവണ ഫെബ്രുവരി 28ന് ഓസ്കര്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിന്റെ മേളപ്രേക്ഷകര്‍ക്ക് ചിലത് പറയാനുണ്ടാകും. കാരണം മികച്ച വിദേശചിത്രത്തിനായി മിക്കരാഷ്ട്രങ്ങളില്‍നിന്നും മത്സരിക്കുന്ന ചിത്രങ്ങള്‍ മേളയില്‍ അവര്‍ കണ്ടുകഴിഞ്ഞു. കാനിലും ലൊക്കോര്‍ണോയിലും ബര്‍ലിനിലും വെനീസിലും പ്രദര്‍ശിപ്പിച്ച മികച്ച ചിത്രങ്ങള്‍ മൂവായിരത്തോളംപേരെ ഉള്‍ക്കൊള്ളാവുന്ന നിശാഗന്ധിയിലും ഹൌസ്ഫുള്ളായി à´“à´Ÿà´¿. à´ˆ വര്‍ഷം ലോകത്തുണ്ടായ മികച്ച സിനിമകളില്‍ മിക്കവയും തിരുവനന്തപുരത്ത് എത്തിക്കാന്‍ സംഘാടകര്‍ക്കായി. വര്‍ഷാന്ത്യമേള എന്നതുകൊണ്ടുതന്നെ  ഏഷ്യന്‍ മേളകളുടെ അവസാനവാക്കാണ് കേരളത്തിന്റെ മേളയെന്നാണ് പ്രമുഖ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരു സിനിമാവര്‍ഷത്തിന്റെ ആകത്തുകയും വരുംവര്‍ഷത്തേക്കുള്ള പ്രതീക്ഷകളും ഐഎഫ്എഫ്കെ സാധ്യമാക്കുന്നു.

കുടിയേറ്റം, ലൈംഗികത

ജീവിക്കാനൊരിടം തേടിപ്പായുന്ന മനുഷ്യരുടെ കഥകളാണ് ഇത്തവണ മേളയുടെ മനുഷ്യപ്പറ്റ് പ്രഖ്യാപിച്ചത്.  ഏതെങ്കിലുമൊരു പക്ഷം പിടിക്കാതെ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധിയിലേക്ക് സൂം ചെയ്തു മിക്ക ചിത്രങ്ങളും. ഇസ്ളാമിക് സ്റ്റേറ്റിന്റെയും താലിബാന്റെയും കെടുതി ഏറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന്‍ ജനതയുടെ വിങ്ങലായിരുന്നു ഉദ്ഘാടനചിത്രം 'പാര്‍ടിങ'്. അഫ്ഗാനില്‍നിന്ന് ഇറാനിലേക്ക് കുടിയേറിയ സ്വന്തം ജീവിതാവസ്ഥതന്നെയാണ് സംവിധായകന്‍ നവിദ് മെഹ്മൌദി പറഞ്ഞത്. സമകാലികലോകത്തേക്ക് തുറന്ന ജാലകങ്ങളായിരുന്നു കുടിയേറ്റം പ്രമേയമായ സിനിമകളും 'ജെന്‍ഡര്‍ ബെന്‍ഡര്‍' വിഭാഗവും.സ്വവര്‍ഗലൈംഗികതയെ വെറുപ്പും ഭയവും ഇല്ലാതെ സമീപിച്ചുകൊണ്ട് പുതിയകാലത്തിന്റെ ഭാവുകത്വം മേള പങ്കുവച്ചു. മേളയുടെ ആദ്യപാസ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കൈമാറിക്കൊണ്ട് ലൈംഗികന്യൂനപക്ഷത്തോടുള്ള ആഭിമുഖ്യം മേള വെളിപ്പെടുത്തിയിരുന്നു. വികസിതരാഷ്ട്രങ്ങളില്‍പോലും സ്വവര്‍ഗലൈംഗികത തൊട്ടാല്‍ പൊള്ളുന്ന ചോദ്യമായി നില്‍ക്കെയാണ് കേരളം പുരോഗമനപാതയിലേക്കുള്ള വഴികാട്ടുന്നത്. ഫ്രണ്ട് കവര്‍, ലൌ, രാര, ക്വിക്ക് ചെയ്ഞ്ച് തുടങ്ങിയ ചിത്രങ്ങളാണ് à´ˆ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.  
ചെക്കോസ്ളോവാക്യന്‍ ചലച്ചിത്രപ്രതിഭ ജിറി മെന്‍സലിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിക്കുമ്പോള്‍ ഐഎഫ്എഫ്കെ സിനിമയുടെ മഹത്തായ ചരിത്രത്തോടാണ് കൂറ് പുലര്‍ത്തിയത്. 1966ല്‍ അദ്ദേഹം സംവിധാനംചെയ്ത ആദ്യ ചിത്രം 'ക്ളോസ്ലി വാച്ച്ഡ് ട്രെയിന്‍' നിറഞ്ഞ കൈയടിയോടെയാണ് മേള ഏറ്റുവാങ്ങിയത്. "എവിടെ പോയാലും ഈ സിനിമ എന്നെ പിന്തുടരുന്നു''-സിനിമ അവതരിപ്പിച്ചുകൊണ്ട് ജിറി മെന്‍സില്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള കാഴ്ചകളിലും പുതുമ നഷ്ടപ്പെടാതെ സിനിമ മേളയുടെ പ്രിയപ്പെട്ട ഈടുവയ്പായി.
ലോകത്തെ തൊഴിലാളിവര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും ഒപ്പമാണ് താനെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു കെന്‍ ലോച്ചിന്റെ സിനിമകള്‍. അദ്ദേഹത്തിന്റെ ഒമ്പത് ചിത്രങ്ങള്‍ മേളയിലുണ്ടായിരുന്നു. 'നെറ്റി'ലൂടെ കിം കി ഡുക്ക് വീണ്ടും മേളയുടെ പ്രിയപ്പെട്ടവനായി. ഏറ്റവും മികച്ചതായി പ്രേക്ഷകരും ജൂറിയും തെരഞ്ഞെടുത്തത് ഒരേ ചിത്രം-'ക്ളാഷ്'. ഈജിപ്തിന്റെ സമീപകാലദുരന്തമാണ് ഒരു ട്രക്കിനുള്ളിലെ മനുഷ്യരിലൂടെ സിനിമ കാട്ടിത്തന്നത്. ഗോവന്‍ മേളയിലും പ്രേക്ഷകരുടെ ആവശ്യപ്രകാരം ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ച സിനിമകളിലൊന്നായിരുന്നു 'ക്ളാഷ്.'

തിയറ്ററിനുപുറത്തെ പ്രേക്ഷകര്‍

ഇരുനൂറോളം ചിത്രങ്ങളുടെ നാനൂറോളം പ്രദര്‍ശനങ്ങളാണ് എട്ടുദിവസങ്ങളിലായി നടന്നത്. പതിവിന് വിപരീതമായി അവസാനദിവസവും തിയറ്ററുകളില്‍ തിക്കുംതിരക്കും അനുഭവപ്പെട്ടു. ഗോവയില്‍ ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പാസ് എടുത്തത് നാലായിരത്തോളംപേര്‍ മാത്രം. തിരുവനന്തപുരത്ത് പാസെടുത്തത് പതിനയ്യായിരത്തിലേറെപേര്‍. ഇവരില്‍ പകുതിയിലേറെപേരും വിദ്യാര്‍ഥികള്‍. പ്രേക്ഷകസാന്നിധ്യംകൊണ്ട് ഏഷ്യയിലെതന്നെ ഒന്നാമത്തെ മേളയായി ഐഎഫ്എഫ്കെ മാറിയിട്ടുണ്ട്. പാസെടുത്തെങ്കിലും സിനിമ കാണാതെ മുങ്ങിനടക്കുന്നവരെ പിടികൂടി പുറത്താക്കണമെന്ന നിര്‍ദേശം മേളയുടെ അവലോകനച്ചടങ്ങില്‍ ഉയര്‍ന്നുകേട്ടു. സീറ്റിനേക്കാള്‍ കൂടുതല്‍ പാസ് അനുവദിക്കരുതെന്നും പ്രദര്‍ശനം തടസ്സപ്പെടുത്തുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശിക്കുന്നു. പ്രദര്‍ശനത്തിന് നിശ്ചിതസമയത്തിനകം തിയറ്ററില്‍ പ്രവേശിക്കണമെന്ന ചട്ടവും പാലിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധമായ ഇടമായി തിയറ്ററിനെ കാണാന്‍ തയ്യാറാകേണ്ടത് പ്രേക്ഷകരാണ്.

Related News