Loading ...

Home Gulf

31 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ നിർദ്ദേശം

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് റി​സ്ക് കൂ​ടി​യ 31 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് കു​വൈ​ത്ത്​ പൗ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.എ​ന്നാ​ല്‍, à´ˆ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​ര്‍​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി എ​ന്‍ജി​നീ​യ​ര്‍ യൂ​സു​ഫ് അ​ല്‍ ഫൗ​സാ​ന്‍ പ​റ​ഞ്ഞു. തി​രി​ച്ചു​വ​രു​ന്ന​വ​ര്‍​ക്ക് യാ​ത്ര​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ര്‍​മേ​നി​യ, സിം​ഗ​പ്പൂ​ര്‍, ബോ​സ്​​നി​യ ആ​ന്‍​ഡ്​ ഹെ​ര്‍​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, ചൈ​ന, ബ്ര​സീ​ല്‍, സി​റി​യ, സ്​​പെ​യി​ന്‍, ഇ​റാ​ഖ്, മെ​ക്​​സി​കോ, ല​ബ​നാ​ന്‍, ഹോങ്കോങ്, സെ​ര്‍​ബി​യ, ഇ​റാ​ന്‍, ഫി​ലി​പ്പീ​ന്‍​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, പാ​കി​സ്​​താ​ന്‍,  ഈ​ജി​പ്​​ത്, പ​നാ​മ, പെ​റു, മ​ല്‍​ഡോ​വ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് നി​ല​വി​ല്‍​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള​ത്. à´ˆ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​വ​രു​തെ​ന്നാ​ണ്​   കു​വൈ​ത്ത്​ പൗ​ര​ന്മാ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മ​റ്റു​രാ​ജ്യ​ങ്ങ​ള്‍ വ​ഴി പോ​വ​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.



Related News