Loading ...

Home Gulf

കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് റാന്‍ഡം പിസിആര്‍ ടെസ്റ്റ്

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 2,563 യാത്രക്കാര്‍ രാജ്യത്തെത്തിയതായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവന ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. തലാല്‍ അല്‍ ഫദാല പറഞ്ഞു. യാത്രക്കാരില്‍ ദിവസേന 405 റാന്‍ഡം പിസിആര്‍ പരിശോധനകള്‍ നടത്തിയതായും വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു .

എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ പിസിആര്‍ പരിശോധനക്കായി നിരവധി ക്ലിനിക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ടെംപറേച്ചര്‍ പരിശോധിക്കാന്‍ തെര്‍മല്‍ ക്യാമറകളും ആരോഗ്യ രജിസ്ട്രേഷന് ഓഫീസുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടപ്പം ശാരീരിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടുള്ള സൈന്‍ ബോര്‍ഡുകള്‍ വിമാനതവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 'ശ്ലോനാക്' ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തുന്നതായും അല്‍ ഫദാല പറഞ്ഞു.

Related News