Loading ...

Home cinema

ചലച്ചിത്രമേള പറഞ്ഞത്... എ.വി ഫർദിസ്

നല്ല മനുഷ്യർക്കായുള്ള നല്ല ചിന്തകളുടെ അനേകം വാതായനങ്ങൾ തുറന്നിട്ടു കൊണ്ടാണ് കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തൊന്നാമത് എഡിഷന് അനന്തപുരിയിൽ സമാപനം കുറിച്ചത്. നിലനിൽപിനായുള്ള പോരാട്ടത്തിനും സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ചെറുത്തുനിൽപിന്‍റെയും മുഷ്ടി ചുരുട്ടലിന് വർണത്തിന്‍റെയും ഭാഷയുടെയും മതത്തിന്‍റെയും ഭൂഖണ്ഡത്തിന്‍റെയുമെല്ലാം അതിർത്തികൾ കൊണ്ട് വേലി കെട്ടുവാനാകില്ലെന്ന സെല്ലുലോയ്ഡൻ കാഴ്ചയുടെ പ്രഖ്യാപനം കൂടി നടത്തിക്കൊണ്ടാണ് മേളക്ക് കൊടിയിറങ്ങിയത്.
കഴിഞ്ഞ മേളകളിൽ നിന്ന് ഒരു പക്ഷേ ഏറ്റവും കൂടുതൽ ഈ മേളയെ വ്യതിരിക്തമാക്കിയത് മൈഗ്രേഷൻ ഫിലിംസ് സെഷനും സ്വവർഗാനുരാഗ സിനിമകളടങ്ങിയ ജെൻഡർ ബെൻഡർ സെഷനുമാണ്. അഫ്ഗാൻ ചിത്രമായ 'പാർട്ടിങ്ങി'ൽ തുടങ്ങിയ പലായന സിനിമകളുടെ കാഴ്ച തീർത്തും വേറിട്ട ഒരനുഭവം തന്നെയായിരുന്നു. രണ്ട് രാജ്യങ്ങളിലേക്ക് തങ്ങളുടെ മാതൃരാജ്യമായ അഫ്ഗാനിൽ നിന്ന് കുടിയേറാനായി കാത്തിരിക്കുന്ന കമിതാക്കളുടെ കഥയാണ് പാർട്ടിങ്. ചെറുപ്പത്തിലേ അഫ്ഗാനിൽ നിന്ന് ഇറാനിലേക്ക് കുടിയേറി സിനിമാമേഖലയിൽ എത്തിയ നവീദ് മഹ്മൗദി എന്ന സംവിധായകന്‍റെ സ്വന്തം അനുഭവ പരിചയത്തിൽ നിന്ന് കൂടിയാണ് റഫ്താൻ അഥവാ പാർട്ടിങ് എന്ന ചലച്ചിത്രമുണ്ടാകുന്നു വെന്നുള്ളത് കൂടി ഈ ചിത്രത്തെ മനോഹരമാക്കുന്ന ഘടകങ്ങളിലൊന്നാണ്.

ഇറ്റലി-ഫ്രാൻസ് സംയുക്ത ചിത്രമായ മെഡിറ്റേ റീനയും കറുത്തവന്‍റെ പലായനത്തിന്‍റെ പിന്നിലെ വേദനയുടെ കഥ തന്നെയാണ് പറയുന്നത്. ജനകീയ വിപ്ലവത്തിന് മുൻപുള്ള കൈറോ നഗരത്തിന്‍റെ കാഴ്ചകളിലൂടെയുള്ള ഇൻ ദ ലാസ്റ്റ് ഡേ ഓഫ് ദി സിറ്റിയാകട്ടെ ഒരേസമയം പലായനം മനസ് കൊണ്ടാഗ്രഹിക്കുന്ന ഒരു ജനതയുടെയും ജനകീയ വിപ്ലവത്തിന് മുൻപുള്ള അരക്ഷിതാവസ്ഥയുടെ പരിസരം കൂടി പർച്ച ചെയ്യുന്ന ചലച്ചിത്രമാണ്. സിൻ നൊമ്പൂ റേയും ഈ വിഭാഗത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കിയ ചലച്ചിത്രങ്ങളിൽപ്പെട്ടവയാണ്.
സ്വവർഗാനുരാഗ സിനിമകൾ പലപ്പോഴും മേളകളിൽ വന്നിട്ടുണ്ടെങ്കിലും ഇത്തരം കാഴ്ചകളുടെ ഒരു കൂട്ടായ്മ  ആദ്യമായി ഉൾക്കൊള്ളിച്ചതും നവ്യാനുഭവമായി മാറിയിട്ടുണ്ട്. എന്നാൽ, à´ˆ മേളയിലെ ഏറ്റവും വലിയ പുതുമ എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈജിപ്ഷ്യൻ ചലച്ചിത്രങ്ങൾ എന്നുള്ളത് തന്നെയായിരുന്നു. വർത്തമാനകാല à´ˆ ഭരണമാറ്റത്തിന്‍റെ മുലപ്പൂ വിപ്ലവത്തിന് മുൻപും ശേഷവുമുള്ള കാലഘട്ടത്തെ അന്വേഷിക്കുന്ന ക്ലാഷും നവാരയുമെല്ലാം കൈയടികളോടൊപ്പം മലയാളി പ്രേക്ഷകന്‍റെ മനസിൽ തങ്ങ ളുടേതായ ഒരു കൂട് കെട്ടിയാണ് വിട പറഞ്ഞത്. നിറഞ്ഞ സദസിൽ à´ˆ ചലച്ചിത്രം പ്രദർശിപ്പിക്കപ്പെട്ടമ്പോഴും നൂറുകണക്കിനു പേർ തങ്ങളുടെ à´Šà´´à´‚ കാത്ത് പുറത്തു നിൽക്കുകയായിരുന്നു.

രാജ്യസ്നേഹത്തിന്‍റെ വ്യർഥതയെക്കുറിച്ചുള്ള കിം കി ഡുക്കിന്‍റെ ദി നെറ്റും മറ്റൊരു വേറിട്ട കാഴ്ചാനുഭവത്തോടെ നമ്മുടെ അടക്കം വർത്തമാനകാല സാഹചര്യങ്ങളോടും കൂട്ടിചേർത്തു വായിക്കുവാൻ പറ്റുന്നുവെന്നുള്ളതാണ് ദുക്കിനെ കൂടുതൽ മലയാളിക്ക് സമീപസ്ഥനാക്കിയത്. തന്‍റെ മാതൃരാജ്യമായ ദക്ഷിണ കൊറിയക്കുറിച്ച് അൽപം പൊക്കി പറയുന്നുവെന്ന തൊഴിച്ചാൽ ഈ മേളയിലെ ഒന്ന് രണ്ട് മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്ന് തന്നെയായിരുന്നു ദുക്കിന്‍റെ ദി നെറ്റ്.
|
ത്സരവിഭാഗത്തിലെ കോൾഡ് ഓഫ് കലന്തർ എന്ന ടർക്കിഷ് ചിത്രവും മലയാളിക്ക് മറക്കാനാകാത്ത തണുപ്പ് തന്നെയാണ് തീയേറ്ററിൽ നിന്ന് നൽകിയത്. എല്ലാ വർഷങ്ങളിലേതു പോലെ ബന്ധങ്ങളുടെ തീവ്രത കാഴ്ചയിലൂടെ അനുഭവിപ്പിക്കുവാൻ സാധിച്ചുവെന്നുള്ളതാണ് മത്സര വിഭാഗത്തിലടക്കം പ്രദർശിപ്പിച്ച ഇറാൻ ചലച്ചിത്രങ്ങളുടെ പ്രത്യേകത. ഗോവയിലടക്കം സമ്മാനർഹമായ ഡോട്ടറും വെയർ ഈസ് മൈ ഷൂമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇന്ത്യൻ സിനിമകളിൽ ലീന യാദവിന്‍റെ പർച്ചദ് വ്യത്യസ്തമായി നിന്നപ്പോൾ മലയാള ചലച്ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ  മാൻഹോളും വിഷയത്തിന്‍റെ പുതുമ കൊണ്ട് വൃതിരിക്തമാകുകയായിരുന്നു. കാട് പൂക്കുന്ന നേരമെന്ന സിനിമയിലും à´ˆ വിഷയവൈവിധ്യം വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
അവസാന ദിവസത്തിലാണ് പ്രേക്ഷകന്‍റെ മുന്നിലെത്തിയതെങ്കിലും ലാറ്റിനമേരിക്കൻ സിനിമയുടെ പ്രമേയപരമായ ശക്തിയും അർജന്‍റീനിയൻ ചിത്രത്തിന്‍റെ പരീക്ഷണരീതിയും കൊണ്ട് ഒസ്ക്യൂറോ അനിമലും കേരളത്തിന്‍റെ അടുത്ത രാജ്യാന്തര ചലച്ചിത്രമേള വരെ നീണ്ടു നിൽകുന്ന കാഴ്ചാനുഭവമാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഇതുപോലെ സിനിമാ, സൗദി അറേബ്യ എന്നിങ്ങനെ പലപ്പോഴും ഒരേസമയത്ത് കൂടി ചേരുമോയെന്ന് സംശയമുള്ള പ്രേക്ഷകരുടെയടുത്ത് സൗദി അറേബ്യൻ ലേബലിൽ എത്തിയ ബരാഖാ യുക്കബിൽ ബരാഖായും ഈ മേളയുടെ പുതുമകളിലൊന്നായി അടുത്ത രാജ്യാന്തര മേള വരെ മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
ഇതു വരെയുള്ള ചലച്ചിത്രമേളകളിൽ നിന്ന് തിർത്തും ഈ ചലച്ചിത്രോത്സവത്തെ വ്യത്യസ്തമാക്കിയത് സുപ്രീംേകാടതി വിധിയെ തുടർന്നുള്ള ദേശീയ ഗാനാലാപന വിവാദം കൂടിയായിരുന്നു. ദേശീയഗാനാലാപന സമയത്ത് എണീറ്റു നിൽക്കാതിരുന്ന ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ തൽപരർ എന്നതിനപ്പുറം പൊതുജനത്തിന്‍റെയും ശ്രദ്ധ പൂർണമായി ഐ.എഫ്.എഫ്.കെയിലേക്ക് തിരിയുന്നതിന് കാരണമാകുകയായിരുന്നു. മേളയുടെ രണ്ടാം ദിനത്തിൽ ആറു പേരെയും തൊട്ടടുത്തെ ദിവസം ഏതാനും പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതോടു കൂടി കേന്ദ്ര സർക്കാറിന്‍റെ ചട്ടുകമായി സംസ്ഥാന സർക്കാർ മാറുന്നുവെന്ന ചർച്ചക്ക് തുടക്കമായി. യുവമോർച്ച ഇതിനിടെ അക്കാദമി ചെയർമാൻ കമലിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയതോടെ സാംസ്കാരിക വിഷയത്തിനപ്പുറം ഇതിന് മറ്റൊരു മാനം കൂടി കൈവന്നു. എന്നാൽ, ശക്തമായ ഒരു പൊതുരാഷ്ട്രീയ വിഷയത്തിലുള്ള വിവാദത്തിനും ചർച്ചക്കും കൂടി ഇപ്രാവശ്യം വേദിയായി. അതിലപ്പുറം ദേശീയ മാധ്യമങ്ങളിലടക്കം ഈ വിഷയം സജീവ ചർച്ചയാകുകയായിരുന്നു.

Related News