Loading ...

Home Gulf

യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടക്കിടെ മാറ്റമുണ്ടാവും

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക്​ നേരിട്ട്​ വരാന്‍ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന്​ സര്‍ക്കാര്‍ വക്​താവ്​ താരിഖ്​ അല്‍ മസ്​റം. ആഗോളതലത്തിലെ കോവിഡ്​ വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടക്കിടെ മാറ്റം വരുത്തും.

കുവൈത്തിലേക്ക്​ വരുന്നവര്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ്​ മുക്​തരാണെന്ന്​ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കല്‍ നിര്‍ബന്ധമാണ്​. ഒരു രാജ്യക്കാര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ല. അടിയന്തരാവശ്യക്കാരല്ലാത്തവര്‍ തല്‍ക്കാലം വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയില്‍ കോവിഡ്​ ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, കൊളംബിയ, അര്‍മേനിയ, സിംഗപ്പൂര്‍, ബോസ്​നിയ ആന്‍ഡ്​ ഹെര്‍സഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്​, ചൈന, ബ്രസീല്‍, സിറിയ, സ്​പെയിന്‍, ഇറാഖ്​, മെക്​സിക്കോ, ലെബനാന്‍, ഹോ​േങ്കാങ്​, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, ഇൗജിപ്​ത്​, പനാമ, പെറു, മൊല്‍ഡോവ എന്നീ രാജ്യങ്ങളില്‍നിന്നാണ് നിലവില്‍​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ളത്​. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌​ വരുന്നതിന്​ തടസ്സമില്ല.

Related News