Loading ...

Home Gulf

വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ കുവൈത്തിൽ നിന്ന് അഞ്ച് വിമാനം

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ട ഷെഡ്യൂളില്‍ കുവൈത്തില്‍ നിന്ന് അഞ്ചുസര്‍വീസുകള്‍. ഓഗസ്ത്‌ 2 മുതല്‍ 6 വരെയുള്ള തിയ്യതികളില്‍ ആണ് എയര്‍ ഇന്ത്യന്‍ ആണ് കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നടത്തുക. കേരളത്തിലേക്ക് ഒറ്റ വിമാനം പോലും ആദ്യ ഷെഡ്യൂളില്‍ .ഉള്‍പ്പെടുത്തിയിട്ടില്ലഓഗസ്ത്‌ 2 മുതല്‍ 6 വരെ ചെന്നൈ, ഹൈദരബാദ്‌, ബംഗളുരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് വന്ദേഭാരത് അഞ്ചാം ഘട്ട ഷെഡ്യൂളില്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് സര്‍വീസുകള്‍ ഇല്ല. അതിനിടെ വന്ദേഭാരത് സര്‍വീസുകളുമായി ബന്ധപ്പെട്ട അന്വേഷങ്ങള്‍ക്കു ഗോ എയര്‍, ഇന്‍ഡിഗോ എയര്‍ലൈസ്, എയര്‍ ഇന്ത്യ ബന്ധപ്പെടണമെന്ന് കാണിച്ചു ഇന്‍ഡിനെ എംബസ്സി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.വന്ദേഭാരത് നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 101 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും വളരെ കുറച്ചു വിമാനങ്ങള്‍ മാത്രമാണ് യാത്രയായത്. കുവൈത്തില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ ജൂലായ് 31 വരെ വിലക്ക് ഏര്‍പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അതിനിടെ കുവൈത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാനസര്‍വീസ് ആരംഭിക്കാനിരിക്കെ കൊച്ചി ഉള്‍പ്പെടെ നാലു ഇന്ത്യന്‍ നഗരങ്ങളിലെക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചതായി കുവൈത്ത് എയര്‍ വെയ്‌സ്‌അറിയിച്ചു. ഇന്ത്യക്കു പുറമെ 13 രാജ്യങ്ങളിലേക്കാണ് കുവൈത്ത് എയര്‍വെയ്‌സ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്

Related News