Loading ...

Home cinema

സി​നി​മ തീ​യ​റ്റ​റു​ക​ള്‍ ഓ​ഗ​സ്റ്റി​ല്‍ തു​റ​ക്കാ​മെ​ന്ന് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മി​നി​സ്ട്രി

ന്യൂഡല്‍ഹി: ഓ​ഗ​സ്റ്റി​ല്‍ സി​നി​മ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദ്ദേ​ശി​ച്ച്‌ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മി​നി​സ്ട്രി. സി​ഐ​ഐ മീ​ഡി​യ ക​മ്മി​റ്റി​യു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഐ ​ആ​ന്‍​ഡ് ബി ​സെ​ക്ര​ട്ട​റി അ​മി​ത് ഖാ​രെ​യാ​ണ് ഈ ​നി​ര്‍​ദേ​ശം മു​ന്നോ​ട്ടു വ​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തീ​യ​റ്റ​റു​ക​ളി​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നി​നോ 31ന് ​അ​ക​മോ തു​റ​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​ദ്യ വ​രി​യി​ലെ​യും തു​ട​ര്‍​ന്നു​ള്ള ഓ​രോ വ​രി​യി​ലെ​യും ഇ​ട​യി​ലെ സീ​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി വേ​ണം തീ​യ​റ്റ​റി​ല്‍ ഇ​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ഈ ​നി​ര്‍​ദേ​ശം അം​ഗീ​ക​രി​ച്ചി​ല്ല. 25 ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ച്‌ തീ​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നേ​ക്കാള്‍ ന​ഷ്ട​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Related News