Loading ...

Home cinema

അവതാര്‍ 2, 2022 ഡിസംബറോടെ തിയേറ്ററുകളില്‍ എത്തും

ലോകമെങ്ങും കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ നിരവധി ഹോളിവുഡ് സിനിമകളാണ് റിലീസ് മാറ്റി വെച്ചത്. തിയറ്റര്‍ റിലീസ് നിലവില്‍ സാധ്യമാവാത്ത സാഹചര്യത്തില്‍ സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് ഡിസ്‌നി ചിത്രങ്ങള്‍ മാറ്റിവെക്കുന്നത്.വാള്‍ട്ട് ഡിസ്നി അവരുടെ മൂന്ന് പ്രധാന ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി 2022 ഡിസംബര്‍ 16നാകും റിലീസിനെത്തുക.

Related News