Loading ...

Home Gulf

സൗദി അറേബ്യയില്‍ നിന്ന് വന്ദേ ഭാരത് പദ്ധതിയുടെ നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനസര്‍വിസുകള്‍ പ്രഖ്യാപിച്ചു

റിയാദ് :കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായി സൗദി അറേബ്യയില്‍ നിന്ന് വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ഷെഡ്യൂളില്‍ കൂടുതല്‍ വിമാനസര്‍വിസുകള്‍ പ്രഖ്യാപിച്ചു. മുന്‍മ്ബ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വിസുകള്‍ക്കു പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 അധിക സര്‍വിസുകള്‍ കൂടി ഉണ്ടാകുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചത് . ഇവയില്‍ 32 സര്‍വീസുകള്‍ ഇന്‍ഡിഗോയും 15 സര്‍വീസുകള്‍ ഗോഎയറുലുമായാണ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നത് .ഇന്ന് മുതല്‍ (ചൊവ്വ) മുതല്‍ 31 വരെ റിയാദ്, ജിദ്ദ ,ദമ്മാം വിമാനത്താവളങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസുകള്‍ നടത്തുക .ഇതില്‍ 25 സര്‍വിസുകള്‍ കേരളത്തിലേ വിവിധ വിമാനത്തവളങ്ങളിലേക്കാണ് യാത്രക്കാരെ എത്തിക്കുക . à´—ോഎയറിെന്‍റ 15 സര്‍വിസുകളും കേരളത്തിലേക്കു മാത്രമായിരിക്കും. ഇന്‍ഡിഗോയുടെ 10 സര്‍വിസുകളും കേരളത്തിലേക്കുണ്ട്.സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത്ഇന്ന് ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്കും ,കൊച്ചിയിലേക്കും ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നുണ്ട് .

Related News