Loading ...

Home Gulf

വിസിറ്റ് വിസയിൽ യു.എ.ഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ 30 ദിവസം കൂടി സമയം

വിസിറ്റ് വിസയിൽ യു എ ഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ 30 ദിവസം കൂടി സമയം. നേരത്തേ ആഗസ്റ്റ് 11 വരെയാണ് പിഴയില്ലാതെ മടങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഈ സമയത്തിനുള്ളിൽ മടങ്ങാൻ കഴിയാത്തവർക്ക് 30 ദിവസം കൂടി ഗ്രേസ് പിരിയഡിന് അപേക്ഷിക്കാം.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻ ഷിപ്പാണ് സന്ദർശകവിസയിൽ യു എ ഇയിൽ കഴിയുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ആഗസ്റ്റ് 11 ന് ശേഷം 30 ദിവസം കൂടി സമയം നീട്ടിനൽകാൻ അപേക്ഷിക്കാം. ഇത് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നത് വ്യക്തമായിട്ടില്ല.ഒറ്റത്തവണ മാത്രമാണ് ഈ ഗ്രേസ് പിരിയഡ് അനുവദിക്കുക. ഈ കാലയളവിനുള്ളിൽ പുതിയ വിസിറ്റ് വിസയിലേക്കോ, റെസിഡന്റ് വിസയിലേക്കോ മാറണം. അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങണം. അല്ലാത്തപക്ഷം പിഴ നൽകേണ്ടി വരും. വിസ, തിരിച്ചറിയൽ പുതുക്കുന്ന നടപടികൾ അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി തീർന്നവർക്ക് ജൂലൈ 12 മുതൽ മൂന്നു മാസത്തിനകം അവ പുതുക്കിയാൽ മതിയാവും. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാർട്ട് സേവനങ്ങൾ ലഭ്യമാവും.

Related News