Loading ...

Home cinema

കാഴ്ചയ്ക്കപ്പുറം ബോധവത്കരണ സിനിമ; ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു

കണ്ണൂര്‍ ;റോഡപകടങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ബോധവല്‍ക്കരണവുമായി കേരള പൊലിസ് നിര്‍മിച്ച കാഴ്ചയ്ക്കപ്പുറം ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ് റേഞ്ച് ഡിഐജി കെ സേതുരാമന്‍ നിര്‍വഹിച്ചു.
റോഡ് സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വാണിജ്യ സിനിമയുടെ കെട്ടിലും മട്ടിലും നിര്‍മിച്ച ഹ്രസ്വചിത്രം, കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിന്റെ തിരക്കഥയില്‍ അന്‍ഷാദ് കരുവഞ്ചാലാണ് സംവിധാനം ചെയ്തത്. ശബീബ് ഖാലിദാണ് നിര്‍മാതാവ്. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ വിനോയ്, സദാനന്ദന്‍ ചേപ്പറമ്ബ് തുടങ്ങിയ പൊലിസ് ഉദ്യോഗസ്ഥരും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ ആര്‍ വിഷ്ണുവാണ്. മാഫിയ ശശി സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. ആലക്കാട് പൊലിസ് സ്റ്റേഷനിലും മലയോരത്തുമായാണ് കാഴ്ചയ്ക്കപ്പുറം ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹ്യതിന്‍മകള്‍ക്കെതിരായ ബോധവക്കരണ ചിത്രം പൊലിസ് നിര്‍മിക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിര്‍വഹിച്ചിരുന്നു.
ഡിഐജി റേഞ്ച് ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ റിലീസിങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡോ. എന്‍ കെ സൂരജ്, സംവിധായകന്‍ അന്‍ഷാദ് കരുവഞ്ചാല്‍ എന്നിവര്‍ പങ്കെടുത്തു

Related News