Loading ...

Home Gulf

കൊറോണ - മൂന്നാംഘട്ട പദ്ധതിയിലേക്ക് മാറുന്നത് വൈകും; ഫര്‍വാനിയ ലോക്ഡൗണ്‍ തുടരും

കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നില നില്‍ക്കുന്ന ഭാഗിക കര്‍ ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ്‌ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തി രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 ഘട്ട പദ്ധതിയുടെ മൂന്നം ഘട്ടം നടപ്പിലാക്കുന്നത്‌ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഈ മാസം 20 നു ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. നേരത്തെ നിശ്ചയിച്ചത്‌ പ്രകാരം ഈ മാസം 21മുതലാണു മൂന്നാം ഘട്ട പദ്ധതിയിലേക്കുള്ള പ്രവേശനം നടക്കേണ്ടിയിരുന്നത്‌.

Related News