Loading ...

Home health

മാതളം കഴിക്കു, കൊളെസ്ട്രോള്‍ കുറക്കൂ

കൊളസ്‌ട്രോള്‍ എപ്പോഴും പ്രശ്‌നമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിനെ അതിജീവിയ്ക്കാന്‍ വിവിധ മരുന്നുകള്‍ പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മരുന്നുകളൊന്നും ഇല്ലാതെ തന്നെ കൊളസ്‌ട്രോളിനെ നമുക്ക് പിടിച്ച്‌ നിര്‍ത്താം. പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ കൊളസ്‌ട്രോളിനെ നമുക്ക് പുല്ലു പോലെ തോല്‍പ്പിയ്ക്കാം. മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍. എങ്ങനെയെന്ന് നോക്കാം. 1.ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കുന്നു. 2.പഞ്ചസാരയുടെ ആവശ്യം ഈ ജ്യൂസില്‍ ഇല്ല എന്നുള്ളതും പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. 3.ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഫെബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

Related News