Loading ...

Home cinema

ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു

ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു. 57 വയസുള്ള താരം രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . നടന്‍ ജോണ്‍ ട്രെവോള്‍ട്ടയുടെ ഭാര്യയാണ് കെല്ലി. ജോണ്‍ തന്നെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്ത ആരാധകരെ അറിയിച്ചത്.കഠിനമായ ഹൃദയവേദനയോടെയാണ് താരം ഭാര്യയുടെ വിടവാങ്ങലിനെപ്പറ്റി കുറിച്ചത്. ധൈര്യത്തോടെയാണ് കെല്ലി കാന്‍സര്‍ പോരാട്ടം നടത്തിയതെന്നും നിരവധി പേരുടെ സ്‌നേഹവും പിന്തുണയും അവള്‍ക്കുണ്ടായിരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ട്വിന്‍സ്, ജാക്ക് ഫ്രോസ്റ്റ്, ജെറി മാഗ്വിര്‍, സ്‌പേയ്‌സ് കാമ്ബ്, ഫോര്‍ ലവ് ഓഫ് ദി ഗെയിം, വ്യൂ ഫ്രം ദി ടോപ്, തുടങ്ങിയവയാണ് കെല്ലിയുടെ പ്രധാന ചിത്രങ്ങള്‍. 2018 ല്‍ പുറത്തിറങ്ങിയ ഗോട്ടിയാണ് താരത്തിന്റെ അവസാന ചിത്രം.

Related News