Loading ...

Home Gulf

ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യു എ ഇ

യു എ ഇയിലേക്ക് വരുന്നതിന് ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കൊറോണ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്ന് യു എ ഇയിലേക്ക് വരുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കൊറോണ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണമെന്ന് എമിറേറ്റ്സ് എര്‍ലൈന്‍സ് അറിയിച്ചു.96 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനഫലമാണ് ആവിശ്യം. ഇന്ത്യക്കു പുറമേ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാന്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റഷ്യന്‍ ഫെഡറേഷന്‍, താന്‍സാനിയ, യുഎസ്‌എ എന്നീ രാജ്യങ്ങളാണ് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയവയുടെ പട്ടികയില്‍ ഉള്ളത്.അതേസമയം ദുബായില്‍ ചൊവ്വാഴ്ച്ച മുതല്‍ വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങി.കൊറോണ പരിശോധനാഫലം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ പുറത്തിറങ്ങാം. പരിശോധന നടത്തിയിട്ടില്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. ഇതിന്റെ ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയേണ്ടിവരും. റിപ്പോര്‍ട്ട് ഉണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനക്ക് വിധേയേയരാകണം എന്നാല്‍, ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അവരുടെ രാജ്യത്ത് വച്ച്‌ തന്നെ കൊറോണ പരിശോധന നടത്തണമെന്ന നിബന്ധനയാണ് എമിറേറ്റ്‌സ് മുന്നോട്ട് വച്ചിരിക്കുന്നത്.

Related News