Loading ...

Home health

സിഗററ്റ് പുകയില്‍ 6000 രാസഘടകങ്ങള്‍

 à´ªàµà´•à´µà´²à´¿à´¯àµ† ഒരു രോഗാവസ്ഥയായി തന്നെയാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. മാത്രവുമല്ല ഇത് ഒരുപാട് പ്രസക്തിയര്‍ഹിക്കുന്ന ഒരു സാമൂഹികപ്രശ്‌നവുമാണ്. തമാശയ്ക്കു തുടങ്ങുന്ന à´ˆ ശീലത്തിന് നമ്മള്‍ അടിമപ്പെട്ടു പോകാനുതകുന്ന ലഹരിയുണ്ടെന്ന തിരിച്ചറിവിലല്ല പലരും ഇതിലേക്ക് എത്തുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന ഉത്തേജകവസ്തുവിന് മറ്റു കുപ്രസിദ്ധമായ കൊക്കെയ്ന്‍, ആഫെറ്റാമിന്‍ പോലുള്ള ഉത്തേജകമരുന്നുകളുടെ അത്ര തന്നെ ശക്തിയുണ്ട്.
പുകവലിക്കാര്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് പുകവലിയെ ഇത്രയേറേ നമ്മള്‍ ഭയക്കേണ്ടത്. പുകയിലയില്‍ നിന്നു വരുന്ന പുകയില്‍ ഏതാണ്ട് 6000 രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട.് ഈ ഘടകങ്ങളുടെ പലതിന്റെയും ശരിയായ ടോക്‌സിറ്റി സ്റ്റഡീസ് തന്നെ ലഭ്യമല്ല. ലഭ്യമായവയുടേത് കാണിക്കുന്നത്, ഇവയില്‍ പലതും നമ്മുടെ കോശങ്ങളിലെ ഡിഎന്‍എ-യെ വ്യത്യാസപ്പെടുത്തി, നമ്മുടെ ജീനുകളില്‍ മ്യൂട്ടേഷന്‍ ഉണ്ടാക്കി, പല തരത്തിലുള്ള രാസപ്രവര്‍ത്തനങ്ങള്‍ വഴി പലവിധ അസുഖങ്ങള്‍ക്കു കാരണമാകുന്നു എന്നതാണ്. മനുഷ്യശരീരത്തിന്റെ വൈവിധ്യമായ ഘടനയനുസരിച്ച്‌ പല അവയവങ്ങളില്‍ പല അനുപാതത്തില്‍ വിവിധങ്ങളായ അസുഖങ്ങള്‍ ഇതു മൂലം ഉണ്ടാകുന്നു.

പുകവലി കൊണ്ടുള്ള രോഗങ്ങള്‍ അതു ശ്വസിക്കുന്ന പുകവലിക്കാത്ത മറ്റുള്ളവരേയും ബാധിക്കും. ഇതിനെയാണ് പാസീവ് സ്‌മോക്കിങ്ങ് എന്നുപറയുന്നത്. ഒരു സിഗററ്റ് കത്തിച്ച്‌ പിടിക്കുമ്ബോള്‍ അതില്‍ നീറി നീറി കത്തി വമിക്കുന്ന പുകയെയാണ് സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്ക്. അത് പുകവലിക്കുന്നയാള്‍ ഊതി പുറത്തേക്കു വിടുന്ന പുകയേക്കാള്‍ മാരകമാണ്. ഇങ്ങനെ വിടുന്ന പുക കുട്ടികള്‍ക്കും പുകവലിക്കാത്ത മറ്റുള്ളവര്‍ക്കും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കാന്‍സര്‍
പുകവലി കാന്‍സര്‍ വരാനുള്ള സാധ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെ അവയവങ്ങള്‍ ബാധിക്കുന്ന കാന്‍സര്‍ എടുത്തു നോക്കിയാലും പുകവലി എന്ന ഒറ്റ റിസ്‌ക് ഫാക്ടര്‍, അത് ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇതില്‍ ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, തൊണ്ട, മൂക്ക്, അന്നനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകളും ആയിരിക്കും സ്വാഭാവികമായും ഏറ്റവും മുന്‍പില്‍. ശ്വാസകോശ കാന്‍സറുകളുടെ റിസ്‌ക് എടുക്കുകയാണെങ്കില്‍ പുകവലിക്കുന്ന ഒരാള്‍ക്ക്, അത് ഉപയോഗിക്കാത്തയാളേക്കാള്‍ 20 മടങ്ങ് റിസ്‌ക് ഉണ്ട്. ശ്വാസകോശ കാന്‍സര്‍ വരാനുള്ള ഏറ്റവും ശക്തവും വ്യക്തവുമായ റിസ്‌ക് ഫാക്ടര്‍ പുകവലി തന്നെയാണ്. വലിക്കുന്ന സിഗററ്റിന്റെയോ ബീഡിയുടേയോ അളവും വലിക്കുന്ന കാലാവധിയുടെ ദൈര്‍ഘ്യവും അനുസരിച്ച്‌ ഈ റിസ്‌കുകള്‍ കൂടുന്നു.

സിഒപിഡി
ശ്വാസകോശത്തെ ബാധിക്കുന്ന സിഒപിഡി എന്ന അസുഖത്തിന്റെ ഏറ്റവും പ്രധാന കാരണം പുകവലി തന്നെയാണ്. ശ്വാസകോശത്തിന്റെ ഭിത്തികള്‍ നേര്‍ത്ത്, പതുക്കെ അതിന്റെ കപ്പാസിറ്റി കുറഞ്ഞ് ഒരാളെ എന്നെന്നേക്കുമായി ഒരു ശ്വാസം മുട്ടല്‍ രോഗിയാക്കി മാറ്റുന്നു. ഈ അസുഖം ഇന്ന് ലോകാരോഗ്യസംഘടനയുടെ ലിസ്റ്റില്‍ മരണകാരണമായ അസുഖങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. അസുഖത്തിന്റെ കാര്യത്തിലും സിഗരറ്റു വലി തുടങ്ങുന്ന പ്രായം, ഉപയോഗിക്കുന്ന അളവ്, ദൈര്‍ഘ്യം ഒക്കെ അസുഖത്തിന്റെ തീവ്രത തീരുമാനിക്കുന്ന ഘടകങ്ങളാണ്.

ആസ്ത്മ
പുകവലിക്കാരില്‍ ആസ്ത്മ രോഗത്തിന് മരുന്നുകള്‍ പ്രതികരിക്കാന്‍ താമസിക്കുന്ന അവസ്ഥ, ആസ്ത്മ നിയന്ത്രണത്തില്‍ വരാന്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകുന്നു. പുകവലിക്കുന്ന മുതിര്‍ന്നവര്‍ ഉള്ള വീട്ടിലെ സ്ത്രീകള്‍, കുട്ടികള്‍ക്കും ഇങ്ങനെ രോഗം മാറാതെ നില്‍ക്കാം. കുട്ടികളുടെ ശ്വാസകോശത്തിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുന്നത് എട്ടു വയസു വരെയുള്ള പ്രായത്തിലാണ്. ഈ പ്രായത്തിനുള്ളില്‍ പുക ശ്വസിക്കുന്ന കുട്ടികളില്‍ പല വിധത്തിലുള്ള ശ്വാസകോശപ്രശ്‌നങ്ങള്‍ ഭാവിയില്‍ വരാന്‍ സാധ്യതയുണ്ട്. ഹൃദയസംബന്ധിയായ അസുഖങ്ങളും പുകവലിക്കാരില്‍ കൂടുതലാണ്.
രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പോലെ തന്നെ പുകവലിക്കുന്നവരിലും ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടിയും അങ്ങനെ ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ കൊളസ്‌ട്രോള്‍ ബ്ലോക്ക് ഉണ്ടാക്കിയും ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ കൊളസ്‌ട്രോള്‍ ലോക്ക് ഉണ്ടാക്കിയും ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം കുറച്ചും മറ്റുമാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നത്.

പുകവലിക്കുന്ന ഗര്‍ഭിണികളില്‍ നേരത്തേയുള്ള പ്രസവം ഉണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയാണ്. മറുപിള്ള (പ്ലാസന്റാ) യില്‍ വരുന്ന അബ്രപ്റ്റിയോ പ്ലാസന്റ, പ്ലാസന്റാ പ്രിവിയ എന്ന രോഗാവസ്ഥയും പ്രോം (പ്രിമച്വര്‍ റപ്ചര്‍ ഒഫ് മെംബ്രെയ്ന്‍) എന്നിവയും ഇവരില്‍ കൂടുതലായിരിക്കും. അബോര്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടും. ജനിക്കുന്ന കുഞ്ഞുങ്ങളുടെ തൂക്കക്കുറവ്, സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം ആസ്ത്മ എന്നിവ ഉണ്ടാകാനും പുകവലി കാരണമായേക്കും. ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടുതലായ പുകവലിക്കുന്ന സ്ത്രീകള്‍ക്ക് വന്ധ്യതാ സാധ്യത കൂടും. ഇതു കൂടാതെ പുകവലിക്കുന്ന ആളുകള്‍ക്ക് വരാന്‍ സാധ്യതയുള്ള അസുഖങ്ങളുടെ ലിസ്റ്റ് വളരെ വലുതാണ്. അള്‍സര്‍, എല്ലിന്റെ ബലക്ഷയം (ഓസ്റ്റിയോപൊറോസിസ്‌സ്), പാന്‍ക്രിയാസ്, ത്വക് രോഗങ്ങള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. അതു കൊണ്ട് തന്നെ എത്രയും നേരത്തേ തന്നെ à´ˆ ദുശ്ശീലത്തില്‍ നിന്നും മോചനം ആഗ്രഹിക്കുകയും നേടുകയും വേണം.   

Related News