Loading ...

Home Gulf

കുവൈറ്റില്‍ 601 പേര്‍ക്ക് കോവിഡ്, നാല് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 601 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 51245 ആയി. 402 കുവൈത്തികള്‍ക്കും 199 വിദേശികള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി ഇന്നു മരണമടഞ്ഞതോടെ കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 377 ആയി.

ജാബിര്‍ അലി 33 പേര്‍ , സബാഹ്‌ സാലം 32 പേര്‍, മംഗഫ് 26 പേര്‍, ഒയ്യും 24 പേര്‍, സാദ് അല്‍ അബ്ദുല്ല 20 പേര്‍ സബാഹിയ 19 പേര്‍ എന്നിങ്ങനെയാണ്‌ താമസ മേഖലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 514 പേര്‍ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 41515 ആയി. 9353 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌. 159 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related News