Loading ...

Home Gulf

കോവിഡ് നെഗറ്റീവ് രേഖയുണ്ടെങ്കിൽ ദുബായില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ക്വാറന്റീന്‍ ഇല്ല

ദുബായ്: കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിനോദസഞ്ചാരികള്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്ന് ദുബായ് അറിയിച്ചു. ദുബായ് വിമാനത്താവളത്തില്‍, പരിശോധന നടത്താതെ എത്തുന്നവരെ പിസിആര്‍ ടെസ്റ്റിനു വിധേയമാക്കും. ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയുകയും വേണം. ബീച്ചുകളും പാര്‍ക്കുകളുമെല്ലാം തുറന്ന ദുബായ് പൂര്‍ണതോതില്‍ സജീവമാകുകയാണ്. താമസക്കാര്‍ക്കെല്ലാം സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നു ഷാര്‍ജ അറിയിച്ചു. ഖത്തര്‍രോഗികള്‍: 1,00,345, സുഖപ്പെട്ടവര്‍: 93,898, മരണം:133, ഒമാന്‍ രോഗികള്‍:47,735, സുഖപ്പെട്ടവര്‍ :29,146, മരണം:218, ബഹ്‌റൈന്‍ രോഗികള്‍:29,387, സുഖപ്പെട്ടവര്‍:24,649, മരണം: 98 സൗദി- രോഗികള്‍: 2,13,716, സുഖപ്പെട്ടവര്‍: 1,49,634, മരണം:1,968, യുഎഇ- രോഗികള്‍ 51,540:, സുഖപ്പെട്ടവര്‍: 40,297, മരണം: 323, കുവൈത്ത്- രോഗികള്‍: 50,644, സുഖപ്പെട്ടവര്‍: 41,001, മരണം: 373,

Related News