Loading ...

Home Gulf

കുവൈത്തില്‍ പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം;8 ലക്ഷം ഇന്ത്യക്കാരുടെ ജോലി നഷ്ടമാവും

കുവൈത്ത്: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി അംഗീകാരം നല്‍കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 8 ലക്ഷം ഇന്ത്യക്കാരെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കുമെന്ന് റിപോര്‍ട്ട്. പ്രവാസി ക്വാട്ട ബില്‍ ഭരണഘടനാപരമാണെന്ന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതി തീരുമാനിച്ചു.
പ്രവാസി ക്വാട്ട ബില്‍ അനുസരിച്ച്‌ ഇന്ത്യക്കാര്‍ ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടരുത്. നിലവിലെ കുവൈത്തിലെ ജനസംഖ്യ 4.3 ദശലക്ഷമാണ്, കുവൈത്തീസ് ജനസംഖ്യയുടെ 1.3 ദശലക്ഷം വരും, പ്രവാസികളുടെ എണ്ണം 3 ദശലക്ഷമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ സമൂഹം 1.45 ദശലക്ഷം വരും. ആയതിനാല്‍ 800,000 ഇന്ത്യക്കാര്‍ കുവൈത്ത് വിട്ടുപോകാന്‍ ഇടയാക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. എണ്ണവിലയിലുണ്ടായ ഇടിവും കൊറോണ വൈറസ് വ്യാപനവും ഉണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധിയുമാണ് കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നിയമ നിര്‍മാതാക്കള്‍ എത്താന്‍ കാരണമായത്. കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Related News