Loading ...

Home Gulf

ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

ഒമാനില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം. രാജ്യത്ത് 11 മേഖലകളിലേക്ക് കൂടി സ്വദേശിവല്‍ക്കരണം കൊണ്ടുവരാനുള്ള നീക്കമാണ് നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച്‌ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ കൂടുതല്‍ വിന്യസിക്കപ്പെട്ടിട്ടുള്ള മേഖലകളിലേക്കാണ് ഇപ്പോള്‍ സ്വദേശി വല്‍ക്കരണ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്. ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്‌, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധന്‍ തുടങ്ങി 11 തസ്തികള്‍ സ്വദേശിവല്‍ക്കരിച്ച്‌ കൊണ്ടാണ് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം ഇന്ന് വിജ്ഞാപനമിറക്കിയത്. സ്വദേശികള്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ തസ്തികയില്‍ തൊഴില്‍ ചെയ്തുവരുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്ബോള്‍ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

Related News