Loading ...

Home cinema

'50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാര്‍'; തീരുമാനം അറിയിച്ച്‌ മാക്ട; അനുകൂലിച്ച്‌ 'അമ്മ'യും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ് സിനിമ മേഖല. ഇതിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളിലാണ് സിനിമ സംഘടനകള്‍. അതിനിടെ താരങ്ങളുടേയും മറ്റും പ്രതിഫലം കുറക്കണം എന്നുള്ള ആവശ്യവുമായി നിര്‍മാതാക്കളുടെ സംഘടന രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. 50% പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ടെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനമായത്. അമ്മയുടെ യോ​ഗത്തിലും ഇതു സംബന്ധിച്ച്‌ തീരുമാനമായിട്ടുണ്ട്. 50 ശതമാനം വരെ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. കൊവിഡ് പ്രതിസന്ധി പരിഗണിച്ച്‌ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോ​ഗം കൂടിയത്.

Related News