Loading ...

Home Gulf

സായിടീച്ചറോടൊപ്പം, ജുബൈൽ മലയാളി സമാജം കുട്ടികൾ

സൗദി: ഫാതെർഴ്സ്  ‌ഡേയോടനുബന്ധിച്ചു ജുബൈൽ മലയാളി സമാജം കുട്ടികൾക്കായി  സൂം ഓൺലൈൻ സംവിധാനം വഴി  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സൗദിയിലെ  വിവിധ പ്രവിശ്യകളിൽ  നിന്നും നാട്ടിൽ നിന്നും  തിരഞ്ഞെടുത്ത കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. അദ്ധ്യാപികയും വിക്ടറി ചാനലിലൂടെ കുട്ടികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തിയാര്ജിച്ച സായി ശ്വേത മുഖ്യാഥിതിയായിരുന്നു .ജുബൈൽ  മലയാള സമാജം പ്രസിഡന്റ് തോമസ് മാമൂടന്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ  സനൽകുമാർ  ഫാതെർസ്‌ഡേ സന്ദേശം നൽകി.പൂർണമായും കുട്ടികളാണ് പരിപാടികൾ നിയന്ത്രിച്ചത്. 
സമാജം മുഖ്യ രക്ഷാധികാരി ബൈജു അഞ്ചൽ സ്വാഗതവും ബെൻസി ആംബ്രോസ് നന്ദിയും രേഖപ്പെടുത്തി

Related News