Loading ...

Home health

ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് പഠനം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ ആളുകളും മൊബൈല്‍ ഫോണുകളിലാണ് സമയം ചിലവഴിക്കുന്നത്. ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുമായി പലരും കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ട്. മണിക്കൂറുകളോളം മൊബൈലില്‍ സമയം ചിലവഴിക്കുന്നത് ആയുസിന്റെ കാര്യത്തേയും ബാധിക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മൊബൈലില്‍ സമയം ചിലവഴിക്കുമ്ബോഴുള്ള വളഞ്ഞു കുത്തിയുള്ള ഇരുപ്പാണ് ആയുര്‍ദൈര്‍ഘ്യത്തെ കുറക്കുന്നത്. യു.കെയിലെ യുണൈറ്റഡ് ചിറോപ്രാക്റ്റിക് അസോസിയേഷനാണ് മൊബൈലിന്റെയും ടാബ്ലെറ്റുകളുടെയുമെല്ലാം അമിതോപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചത്. ആദ്യമൊന്നും ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടില്ലെന്നും ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കാന്‍ കഴിയില്ലെന്നും യു.സി.എ. എക്‌സിക്യൂട്ടീവ് മെമ്ബര്‍ എസ്‌ടെലേള സോണര്‍ മോഗന്‍ പറയുന്നു. ഇരുന്ന് ജേലി ചെയ്യുന്നവര്‍ക്കിടയില്‍ മുമ്ബും ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മൊബൈലുകളും ടാബ്‌ളറ്റുകളും ലാപ് ടോപ്പുകളുമെല്‌ളാം പ്രചാരത്തിലായതോടെ ഇത്തരം പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് എസ്‌ടെലേള പറയുന്നു. തലകുമ്ബിട്ടു വളഞ്ഞിരിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയില്ല. വാരിയെല്ലുകള്‍ക്ക് ശരിയായ രീതിയില്‍ അനങ്ങാന്‍ കഴിയാത്തതിനാല്‍ ഹൃദത്തിന്റെയും ശ്വാസകോശത്തിന്റെയും മറ്റും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യും. ചെറിയ വേദനകളായിരിക്കും ആദ്യം അനുഭവപ്പെടുക. കുറച്ചു സമയത്തിനകം ആശ്വാസം ലഭിക്കുന്നതു കൊണ്ട് അതിനെ കാര്യമായി കാണുകയുമില്ല. അമിതവണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖങ്ങളായിരിക്കും ഭാവിയില്‍ അവരെ കാത്തിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Related News