Loading ...

Home cinema

മഹേഷ് ഭട്ട്-സഞ്ജയ് ദത്ത് ചിത്രം 'സഡക് 2' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു

ഇരുപത്തി ഒന്‍പത് കൊല്ലം മുന്‍പ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച്‌ ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗമായ ' സഡക് 2 റിലീസിനൊരുങ്ങുന്നു. 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത് ചിത്രം സമ്മര്‍ റിലീസിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തിയേറ്റര്‍ റിലീസിംഗ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് അറിയിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് 'സഡക് 2' വിലെ അഭിനേതാക്കള്‍. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്. ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് 'സഡക് 2' നായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

Related News