Loading ...

Home Gulf

ഭക്ഷണശാലകളില്‍ ഇളവ് അനുവദിച്ച് യു.എ.ഇ

ഒരു കോവിഡ് മരണമാണ് ഇന്ന് യു.എ.ഇയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. രാജ്യത്തെ മരണസംഖ്യ 308 ആയി. പുതുതായി 430 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളിൽ 60 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകി.430 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടൊപ്പം 760 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 46,563 ആയപ്പോൾ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 35,165 ആയി.ഇളവുകളുടെ ഭാഗമായി ഇന്ന് മുതൽ റെസ്റ്റോറന്റുകളിൽ ശേഷിയുടെ 60 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. എന്നാൽ, നിയന്ത്രണങ്ങൾ പാലിക്കണം. ഒരു ടേബിളിൽ നാലുപേരിൽ കൂടുതൽ ഇരിക്കരുത്. രണ്ട് മീറ്റർ സാമൂഹിക അകലം പാലിച്ചിരിക്കണം.വെയിറ്റിങ് ഏരിയകൾ അടച്ചിടണം. ജോലിക്കാരും ഉപഭോക്താളും തമ്മിൽ സാമൂഹിക അകലം തുടരണം. ഒരുവട്ടം ഉപയോഗിക്കാവുന്ന പാത്രങ്ങളും കട്ട്ലറികളും മാത്രമേ നൽകാവൂ. ജീവനക്കാരുടെ ദേഹോഷ്മാവ് പരിശോധിക്കണം. ഷോപ്പിങ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്കും ദേഹോഷ്മാവ് പരിശോധന നിർബന്ധമാണ്.

Related News