Loading ...

Home Music

പ്രമുഖരെ പിന്തള്ളി യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്​ചക്കാരുള്ള രണ്ടാമത്തെ ഗായികയായി നേഹ കക്കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഗീത ലോകത്ത്​ പുതുതരംഗം സൃഷ്​ടിച്ച ഗായികമാരില്‍ ഒരാളാണ്​ നേഹ കക്കര്‍. ത​​െന്‍റ ഗാനങ്ങളിലൂടെ ലോകമെമ്ബാടും കോടിക്കണക്കിന്​ ആരാധകരെ സമ്ബാദിച്ച നേഹ കഴിഞ്ഞ ദിവസം ത​​െന്‍റ സംഗീത യാത്രയിലെ വലിയൊരു നേട്ടം സ്വന്തമാക്കി. 2019ല്‍ യൂടൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്​ചക്കാരെയുണ്ടാക്കിയ രണ്ടാമത്തെ ഗായികയായി നേഹ മാറി. അരിയാന ​ഗ്രാന്‍ഡെ, ബില്ലി എലിഷ്​, സെലീന ഗോമസ്​ എന്നീ പ്രമുഖരെ പിന്തള്ളിയാണ്​ നേഹ രണ്ടാം സ്​ഥാനത്തെത്തിയത്​.അമേരിക്കന്‍ റാപ്പറായ കാര്‍ഡി ബിയാണ്​ 480 കോടി കാഴ്​ചക്കാരുമായി പട്ടികയില്‍ ഒന്നാമതെത്തിയത്​. നേഹ കക്കറി​​െന്‍റ മ്യൂസിക്​ വീഡിയോകള്‍ക്ക്​ ​ 450 കോടി കാഴ്​ചക്കാരെ നേടാനായി. à´¨àµ‡à´¹à´¯àµà´Ÿàµ† ഗാനങ്ങള്‍ക്ക്​ വമ്ബന്‍ സ്വീകരണമാണ്​ യൂട്യൂബില്‍ ലഭിക്കുന്നത്​. അവരുടെ ഏറ്റവും പുതിയ ഗാനമായ 'ഗോവ ബീച്ച്‌​' എന്ന ഗാനത്തിന്​ മാത്രം 178 ദശലക്ഷം കാഴ്​ചക്കാരെ ലഭിച്ചു.

Related News