Loading ...

Home health

കണ്ണിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. തിളക്കത്തോടെയിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകളുടെ പരിപാലനത്തിന്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കണ്ണിന്റെ ആരോ​ഗ്യത്തിന് വേണ്ട അഞ്ച് ആവശ്യ പോഷകങ്ങള്‍ നോക്കാം.

1. വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ യുടെ കുറവ് റെറ്റിനയുടെ അപചയത്തിനും അന്ധതയ്ക്കും കാരണമാകും. കണ്ണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ബദാം, നിലക്കടല, ചീര, ബ്രൊക്കോളി, ചെമ്മീന്‍, ഒലീവ് ഓയില്‍ എന്നിവയില്‍ വിറ്റാമിന്‍ ഇ ‌ധാരാളമായി അടങ്ങിയിരിക്കുന്നു.

2. വിറ്റാമിന്‍ സി

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. ധാരാളം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തിമിരത്തില്‍ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളില്‍ ബ്രൊക്കോളി, ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, പേരയ്ക്ക എന്നിവ ഉള്‍പ്പെടുന്നു.

3. ഒമേ​ഗ 3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ‘മാക്യുലര്‍ ഡീജനറേഷന്‍’ (macular degeneration), ‘ഡ്രൈ ഐ സിന്‍ഡ്രോം’ (dry eye syndrome) എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. കുട്ടികളിലെ കാഴ്ചശക്തി കുറയാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. മത്സ്യം, ട്യൂണ, മത്തി വിത്ത് തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

മാക്യുലര്‍ ഡീജനറേഷന്‍ ( macular degeneration): പ്രായമായവരില്‍ ആണ് മാക്യുലര്‍ ഡീജനറേഷന്‍ സാധാരണ സംഭവിക്കാറുള്ളത്. ജനിതക ഘടകങ്ങളും, പുകവലിയും ഇതില്‍ ഒരു പങ്ക് വഹിക്കുന്നു.

ഡ്രൈ ഐ സിന്‍ഡ്രോം ( dry eye syndrome): കണ്ണുനീര്‍ ഗ്രന്ഥികള്‍ വറ്റിപ്പോകുന്ന അവസ്ഥയാണ് ‘ഡ്രൈ ഐ സിന്‍ഡ്രോം’. ഇതുമൂലം കഠിനമായ തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവ ഉണ്ടാകും.

4. വിറ്റാമിന്‍ എ

അന്ധതയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് വിറ്റാമിന്‍ എ യുടെ കുറവ്. വരണ്ട കണ്ണുകള്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ എ കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞ, കരള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ എ ധാരാളം കാണപ്പെടുന്നു.

5. സിങ്ക്

സിങ്കിന്റെ കുറവ് ‌കാഴ്ചശക്തി കുറയ്ക്കുന്നതിന് കാരണമാകും. ചിപ്പി, ചുവന്ന മാംസം, കോഴി എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ധാന്യങ്ങള്‍, പയര്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.

Related News