Loading ...

Home Gulf

ചങ്ങാത്തം നാടന്‍പാട്ട് സംഘം രൂപവത്കരിച്ചു

മസ്കത്ത്: ചങ്ങാത്തം എന്ന പേരില്‍ നാടന്‍പാട്ട് സംഘം നിലവില്‍വന്നു. നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചുവരുന്ന മനോജ് പീലിക്കോടിന്‍െറ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്മാരാണ് കൂട്ടായ്മക്കു പിന്നില്‍. 
കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ ട്രൂപ് മാനേജറായി സുജിത് പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. ശക്തി ചങ്ങനാശേരി, അനീഷ് പത്തനംതിട്ട, പ്രതാപന്‍ തൃശൂര്‍, നിഷ പ്രഭാകരന്‍, ലതിന്‍രാജ് പുനലൂര്‍, പ്രിയേഷ് കാസര്‍കോട്, സുരേഷ് കാസര്‍കോട് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മസ്കത്ത് പഞ്ചവാദ്യസംഘത്തിന്‍െറ താളമേളലയം എന്ന മെഗാ ഷോയില്‍ ആണ് ചങ്ങാത്തം നാടന്‍പാട്ട് സംഘം ആദ്യ പരിപാടി അവതരിപ്പിച്ചത്. 
നാടന്‍പാട്ട് കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാനും നാടന്‍ കലാപഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ സി.ജെ. കുട്ടപ്പന്‍ മസ്കത്തിലത്തെിയപ്പോള്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു. ഈ പരിപാടികളുടെ വിജയമാണ് നാടന്‍പാട്ട് സംഘത്തിന്‍െറ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. നാടന്‍പാട്ടിന്‍െറ യഥാര്‍ഥ മധുരം അതിന്‍െറ തനിമ നഷ്ടമാകാതെ ആസ്വാദകരില്‍ എത്തിക്കുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുകയുമാണ് സംഘത്തിന്‍െറ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Related News