Loading ...

Home cinema

സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

മുംബൈ: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയി കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. മുംബൈ വിലേ പാര്‍ലെ ശ്മശാനത്തിലാണ് നാല് മണിയോടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. സുശാന്തിന്റെ അച്ഛനും സഹോദരങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങളും പാട്‌നയില്‍ നിന്ന് എത്തിയിരുന്നു. ശേഷമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. ശ്രദ്ധാ കപൂര്‍, കൃതി സനോണ്‍, വിവേക് ഒബ്‌റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ ബോളിവുഡില്‍ നിന്ന് സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ വിഷാദ രോഗത്തിന് ചികിത്‌സയിലായിരുന്നെന്നാണ് വിവരം. à´Žà´¨àµà´¨à´¾à´²àµâ€ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോര്‍ട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്.

Related News