Loading ...

Home Gulf

കുവൈറ്റില്‍ എണ്ണ മേഖലയില്‍ വിദേശികളെ നിയമിക്കില്ല

മനാമ : എണ്ണ മേഖലയിലെ ജോലികളില് വിദേശികളെ നിയമിക്കേണ്ടെന്ന് കുവൈറ്റ് തീരുമാനം. കുവൈത്ത് പെട്രോളിയം കോര്പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും 2020--21 വര്ഷം കുവൈത്തികളല്ലാത്താവരെ നിയമിക്കില്ലെന്ന് എണ്ണ മന്ത്രി ഖാലിദ് അല് ഫാദെലിനെ ഉദ്ധരിച്ച്‌ കുവൈത്ത് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു. എണ്ണ കമ്ബനികളില് നിന്ന് സ്വദേശികളെ പിരിച്ചുവിടില്ലെന്നും മന്ത്രി അറിയിച്ചു.രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. കുവൈത്തിലെ വിദേശ ജനസംഖ്യ 30 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരുമെന്ന് ഈയിടെ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. എണ്ണ വിലയിടിവും കൊറോണവൈറസും സാമ്ബത്തിക മേഖലയില് പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില് കൂടിയാണ് തീരുമാനം. 48 ലക്ഷം വരുന്ന ജനസംഖ്യയില് 34 ലക്ഷവും വിദേശികളാണ്.ജനസംഖ്യയിലുള്ള അസംതുലിതാവസ്ഥ പരിഹരിക്കാന് പ്രവാസികള്ക്ക് ക്വാട്ട നിശ്ചയിക്കുന്ന കരട് ബില് ഈയിടെ പാര്ലമെന്റില് അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 15 ശതമാനവും ഈജിപ്തുകാരുടേത് 10 ശതമാനവും കൂടരുതെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. കുവൈത്തിലെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇന്ത്യക്കാരും ഈജിപ്തുകാരും.രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരില് ഭൂരിഭാഗവും വിദേശികളാണെന്നാണ് റിപ്പോര്ട്ട്. പ്രത്യേകിച്ചും അവിദഗ്ധ തൊഴിലാളികള്ക്കിടയില് രോഗബാധ കുടുതലാണ്. ഇതുവരെ 35,920 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് ഇന്ത്യക്കാര് 9,829. വിദേശികള്ക്ക് രോഗം വര്ധിക്കുന്നത് ആരോഗ്യ മേഖലയില് കടുത്ത സമ്മര്ദ്ദം ഉണ്ടാക്കുന്നതായി എംപിമാര് കുറ്റപ്പെടുത്തുന്നു

Related News