Loading ...

Home cinema

വിഖ്യാത ഛായാഗ്രാഹകന്‍ ബി കണ്ണന്‍ അന്തരിച്ചു

ചെന്നൈ: 'ഭാരതിരാജാവിന്‍ കണ്‍കള്‍' എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഛായാഗ്രാഹകന്‍ ബി കണ്ണന്‍ (69) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി തമിഴ്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സൂപ്പര്‍ സംവിധായകന്‍ ഭാരതിരാജയോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇവരൊരുമിച്ച്‌ ചെയ്ത നിരവധി സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു. 1978 മുതല്‍ ഇദ്ദേഹം സിനിമകളില്‍ സജീവമായി. ഒരു നടിഗൈ നാടകം പാര്‍ക്കിറാല്‍, നിഴല്‍ഗള്‍, ടിക് ടിക് ടിക് എന്നീ തമിഴ് സിനിമകളിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്.സംവിധായകന്‍ à´Ž ഭിംസിങിന്‍റെ മകനും എഡിറ്റര്‍ ബി ലെനിന്‍റെ സഹോദരനുമാണ് കണ്ണന്‍. à´•à´¾à´žàµà´šà´¨à´¯à´¾à´£àµ ഭാര്യ. മധുമതി, ജനനി എന്നിവരാണ് മക്കള്‍.ഇനിയവള്‍ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാതല്‍ ഓവിയം, മന്‍ വാസനൈ, പുതുമൈ പെണ്‍, മുതല്‍ മര്യാദൈ, ഒരു കൈതിയിന്‍ ഡയറി, കടലോര കവിതൈകള്‍, കൊടി പറക്കിത്, സൂര സംഹാരം, എന്‍ ഉയിര്‍ തോഴന്‍, നാടോടി തെന്‍ട്രല്‍, കിഴക്ക് ചീമയിലേ, കറുത്തമ്മ, പ്രിയങ്ക, സേനാധിപതി, കടല്‍ പൂക്കള്‍, ലൂട്ടി, കണ്‍കള്‍ കൈത് സെയ്, വിശ്വ തുളസി, ബൊമ്മലാട്ടം, ഉയ്യിന്‍ ഒസൈ, തഗ്സ് ഓഫ് മാല്‍ഗുഡി തുടങ്ങിയ സിനിമകള്‍ക്കും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. കോത്ത ജീവിതാലു, സീതകോക ചിലുക, ആരാധന തുടങ്ങിയവയാണ് ക്യാമറ ചെയ്ത തെലുങ്ക് ചിത്രങ്ങള്‍.2001ല്‍ കടല്‍പൂക്കള്‍ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരം നേടിയിട്ടുണ്ട്. അലൈകള്‍ ഒയ്‍വത്തില്ലൈ, കണ്‍ഗള്‍ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related News