Loading ...

Home health

വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിഡ്നി സ്റ്റോണ്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. തുടര്‍ച്ചയായി ഓഫീസിലെ എസി റൂമിലിരുന്ന് ജോലി ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ വിട്ടു പോകുന്നതുള്‍പ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അത്യാവശ്യം മുന്‍കരുതല്‍ സ്വീകരിച്ചാല്‍ എളുപ്പം ഒഴിവാക്കാവുന്ന ഒന്നാണ് കിഡ്നി സ്റ്റോണ്‍. നിര്‍ജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങള്‍. വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

ഒന്ന്…

ആദ്യം വേണ്ടത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. സോഡ പോലെയുള്ള കൃത്രിമ പാനീയങ്ങള്‍ വൃക്കയ്ക്ക് ജോലിഭാരം കൂട്ടുകയേ ഉള്ളൂ എന്നതു മറക്കേണ്ട.

രണ്ട്…

സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ ഉദാഹരണം. ഇവയില്‍ അടങ്ങിയ സിട്രിക് ആസിഡ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനെയും അവ വലുതാകുന്നതിനെയും തടയുന്നു. ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.

മൂന്ന്…

കാല്‍സ്യം ആവശ്യത്തിനുവേണ്ട അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. കാല്‍സ്യം വൃക്കയില്‍ കല്ലുകള്‍ ഉണ്ടാക്കുമെന്നത് തികച്ചും തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാല്‍സ്യം ശരീരത്തിന് ഗുണമേ ചെയ്യൂ.

നാല്…

ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം അമിതമാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അച്ചാറ്, ഉണക്കമീന്‍ എന്നിവയില്‍ വലിയ തോതില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്.

അഞ്ച്…

വൃക്കകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മാതളനാരങ്ങ ജ്യൂസ് വളരെ മികച്ചതാണ്. ഇത് വൃക്കകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് മാത്രമല്ല, മാതളനാരങ്ങ മൂത്രത്തിന്റെ അസിഡിറ്റി നില കുറയ്ക്കുന്നു. താഴ്ന്ന അസിഡിറ്റി അളവ് ഭാവിയില്‍ വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Related News