Loading ...

Home Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത് അഞ്ച് മലയാളികള്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം അതിശക്തമായി തുടരുന്നു. ശനിയാഴ്ച മാത്രം അഞ്ച് മലയാളികളാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍, കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിന്‍, പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്ബകത്തിനല്‍ വീട്ടില്‍ നൈനാന്‍, തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61), കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ്(24) എന്നിവരാണ് മരിച്ച മലയാളികള്‍. മലബാര്‍ ഗോള്‍ഡ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു റിയാദില്‍ മരിച്ച നിജിന്‍. അതേസമയം ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ മരിച്ച ആദ്യ മലയാളിയാണ് നൈനാന്‍ കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. à´‡à´¤àµ‹à´Ÿàµ† ഗള്‍ഫ് നാടുകളില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 187 കടന്നു.

Related News